കോണ്‍ഗ്രസ് ആര്‍‌എസ്‌എസിനെ കണ്ടുപഠിക്കണമെന്ന് എസ്‌എം കൃഷ്ണ

വ്യാഴം, 3 ഏപ്രില്‍ 2014 (09:37 IST)
PTI
PTI
ആര്‍എസ്എസിന് ഒറ്റ അഭിപ്രായം മാത്രമേ ഉള്ളുവെന്നും കോണ്‍ഗ്രസ് ആര്‍എസ്എസിനെ കണ്ടു പഠിക്കണമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കര്‍ണാടക മുന്‍മുഖ്യമന്ത്രിയുമായ എസ്എം കൃഷ്ണ. കര്‍ണാടകത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ച കൃഷ്ണ സ്ഥാനാര്‍ഥികള്‍ക്ക് നിര്‍ദ്ദേശം നല്‍കവെയാണ് ഇങ്ങനെ പ്രതികരിച്ചത്.

ഒരു സംഘടന എന്ന നിലയില്‍ ആര്‍എസ്എസിന് ഒരു ശബ്ദമേയുള്ളു. സ്വന്തം സ്ഥാനാര്‍ഥിയെ ആര്‍എസ്എസ് തന്നെ പോളിംഗ് ബൂത്തില്‍ എത്തിക്കുന്നു. വോട്ടര്‍മാരെ പോളിംഗ് ബൂത്തിലേക്ക് നയിക്കുന്നു. എന്നാല്‍ കോണ്‍ഗ്രസിന് ഇതിനു കഴിയുന്നില്ല. ആര്‍എസ്എസില്‍നിന്നും കോണ്‍ഗ്രസിന് പലതും പഠിക്കാനുണ്ടെന്നും കൃഷ്ണ അഭിപ്രായപ്പെട്ടു.

എന്നാല്‍,​ രാജ്യത്ത് മോഡി തരംഗം ഇല്ലെന്നായിരുന്നു കൃഷ്ണയുടെ പ്രതികരണം. മോഡി തരംഗമെന്നത് ചില നിക്ഷിപ്ത താല്പര്യക്കാരുടെ സൃഷ്ടിയാണെന്നും അദ്ദേഹം ആരോപിച്ചു. ഇന്ദിരാ ഗാന്ധി തരംഗവും രാജീവ് ഗാന്ധി തരംഗവും രാജ്യം കണ്ടതാണ്. അത് ജനമനസ്സുകളില്‍ നിന്നും ഉത്ഭവിച്ച സ്വാഭാവിക തരംഗങ്ങളായിരുന്നു. മുതിര്‍ന്ന നേതാക്കളെ ഒതുക്കിയ ആളാണ് മോഡിയെന്നും കൃഷ്ണ കുറ്റപ്പെടുത്തി.

വെബ്ദുനിയ വായിക്കുക