കേരളത്തിനോട് മമത, വാരിക്കോരി നല്‍കി!

വെള്ളി, 25 ഫെബ്രുവരി 2011 (14:03 IST)
PRO
കേരളം കാതോര്‍ത്തിരുന്ന പല പ്രഖ്യാപനങ്ങളും മമത ബാനര്‍ജിയുടെ 2011 - 2012 ബഡ്ജറ്റില്‍ ഉണ്ടായി. ബജറ്റ് പ്രഖ്യാപനമനുസരിച്ച് പുതിയ പതിനാറ് ട്രെയിനുകളുടെ ആനുകൂല്യമാണ് കേരളത്തിനു ലഭ്യമാവുന്നത്.

മലപ്പുറത്തു നിന്ന് രാത്രികാല സര്‍വീസ്. നിലമ്പൂര്‍ - തിരുവനന്തപുരം ലിങ്ക് എക്സ്പ്രസ്, നിലമ്പൂര്‍ - എറണാകുളം സൂപ്പര്‍ ഫാസ്റ്റ്, മംഗലാപുരം - പാലക്കാട് ഇന്റര്‍സിറ്റി എക്സ്പ്രസ്, എറണാകുളം - കൊല്ലം (ആലപ്പുഴ വഴി), കൊല്ലം - നാഗര്‍കോവില്‍ മെമു, തിരുവനന്തപുരം - കന്യാകുമാരി വിവേകാനന്ദ എക്സ്പ്രസ്, നാഗര്‍കോവില്‍ - തിരുവനന്തപുരം - കൊച്ചുവേളി പാസഞ്ചര്‍ എന്നിവ സംസ്ഥാനത്തിനകത്തുള്ള യാത്രാ ദുരിതം പരിഹരിക്കാന്‍ സഹായകമാവും.

ചെന്നൈ - തിരുവനന്തപുരം തുരന്തോ എക്സ്പ്രസ്, ഭാവ്നഗര്‍ - കൊച്ചുവേളി (കൊങ്കണ്‍ വഴി), ദിബ്രുനഗര്‍, തിരുവനന്തപുരം-കന്യാകുമാരി-എക്സ്പ്രസ്, പോര്‍ബന്ദര്‍ - കൊച്ചുവേളി എക്സ്പ്രസ്, ഗൌറ - മംഗലാപുരം (പാലക്കാട് വഴി) എന്നിവ അന്യസംസ്ഥാനങ്ങളിലേക്കുള്ള മലയാളികളുടെ യാത്രാ സൌകര്യം വര്‍ദ്ധിപ്പിക്കും.

വെബ്ദുനിയ വായിക്കുക