കേന്ദ്രസര്‍ക്കാര്‍ ഏഴാം ശമ്പള പരിഷ്‌കരണ കമ്മീഷനെ പ്രഖ്യാപിച്ചു

ബുധന്‍, 25 സെപ്‌റ്റംബര്‍ 2013 (15:38 IST)
PRO
PRO
കേന്ദ്രസര്‍ക്കാര്‍ ഏഴാം ശമ്പള പരിഷ്‌കരണ കമ്മീഷനെ പ്രഖ്യാപിച്ചു. ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം സംബന്ധിച്ച ഏഴാം ശമ്പള പരിഷ്‌കരണ കമ്മീഷന്റെ രൂപീകരണം പ്രധാനമന്ത്രിയാണ് പ്രഖ്യാപിച്ചത്. കമ്മീഷനെയും അംഗങ്ങളെയും കൂടിയാലോചനയ്ക്ക് ശേഷം തീരുമാനിക്കും. സൈന്യത്തിന്റെ ശമ്പള പരിഷ്‌കരണത്തിനും കമ്മീഷനെ നിയമിച്ചതായും പ്രധാനമന്ത്രി അറിയിച്ചു.

ഏഴാം ശമ്പള കമ്മീഷന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അനുമതി നല്‍കിയതായി ധനമന്ത്രി പി ചിദംബരം പ്രസ്താവനയില്‍ അറിയിച്ചു. കമ്മീഷനെയും അംഗങ്ങളെയും കമ്മീഷന്റെ ടേംസ് ഓഫ് റഫറന്‍സുകളും കൂടിയാലോചനകള്‍ക്ക് ശേഷം തീരുമാനിക്കും. ശരാശരി രണ്ടു വര്‍ഷമാണ് ശമ്പള കമ്മീഷന്‍ ശുപാര്‍ശകള്‍ സമര്‍പ്പിക്കുന്നതിനായി എടുക്കുന്നത്. എഴാം ശമ്പള കമ്മീഷന്‍ സമര്‍പ്പിക്കുന്ന ശുപാര്‍ശകള്‍ 2016 ജനുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.

ആറാം ശമ്പള കമ്മീഷന്‍ സമര്‍പ്പിച്ച ശുപാര്‍ശകള്‍ 2006 ജനുവരി ഒന്നു മുതലും, അഞ്ചാം ശമ്പള കമ്മീഷന്റെ ശുപാര്‍ശകള്‍ 1996 ജനുവരി ഒന്ന് മുതലും, നാലാം ശമ്പള കമ്മീഷന്റെ ശുപാര്‍ശകള്‍ 1986 ജനുവരി ഒന്ന് മുതലും പ്രാബല്യത്തില്‍ വന്നിരുന്നു.

വെബ്ദുനിയ വായിക്കുക