കേന്ദ്ര ടെലികോം മന്ത്രി കപില്‍ സിബലിന്റെ മകന്‍ സമര്‍പ്പിച്ച മാനനഷ്ടക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനും മറ്റ് മൂന്ന് ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ക്കും സുപ്രീം കോടതി നോട്ടീസയച്ചു.
സിബലിന്റെ മകന്‍ അമിത് സിബലാണ് ഹര്‍ജി നല്‍കിയത്. കെജ്‌രിവാളിന് പുറമെ, പ്രശാന്ത് ഭൂഷണ്‍, ഷാസിയ ഇല്‍മി എന്നിവര്‍ക്കാണ് കോടതി നോട്ടീസയച്ചത്. ടെലികോം കമ്പനികള്‍ക്കുവേണ്ടി ഹാജരാകുന്നതിന് മന്ത്രിയെന്ന നിലയിലുള്ള അച്ഛന്റെ ഔദ്യോഗിക പദവി അമിത് ദുരുപയോഗം ചെയ്യുന്നുവെന്നാണ് കെജ്‌രിവാളും കൂട്ടരും ആരോപിച്ചത്.
വിചാരണക്കോടതിയിലെ മാനനഷ്ടക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി ഇടപെട്ടില്ലെങ്കിലും വിട്ടയയ്ക്കണമെന്ന ആം ആദ്മി പാര്‍ട്ടി നേതാക്കളുടെ ആവശ്യം പരിഗണിക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഇത് ചോദ്യം ചെയ്താണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്.