കാറില്‍ ഒരു കോടി: രാഷ്ട്രപതിയുടെ മകന്‍ കുടുങ്ങും?

വ്യാഴം, 16 ഫെബ്രുവരി 2012 (18:25 IST)
കാറില്‍ നിന്ന് ഒരു കോടി രൂപ പിടിച്ചെടുത്ത സംഭവത്തില്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീലിന്റെ മകനും അമരാവതിയില്‍ നിന്നുള്ള നിയമസഭാംഗവുമായ റാവുസാഹേബ് ഷെക്കാവത്തിന് നോട്ടീസ്. അമരാവതിയില്‍ വച്ചാണ് കാറിന്റെ ബോണറ്റില്‍ നിന്ന് പണം പിടിച്ചെടുത്തത്. ജില്ലാ കളക്ടര്‍ രാഹുല്‍ മഹിവാല്‍ ആണ് ഷെക്കാവത്തിന് നോട്ടീസയച്ചത്.

പിടിച്ചെടുത്ത പണം വോട്ടര്‍മാരെ സ്വാധീനിക്കാനാണെന്ന് കാണിച്ച് ബി ജെ പി അമരാവതി കോടതിയെ സമീപിച്ചിട്ടുണ്ട്. കോടതി ഫിബ്രവരി 20-ന് കേസ് പരിഗണിക്കും.

മഹാരാഷ്‌ട്ര മുഖ്യമന്ത്രിയും കോണ്‍ഗ്രസും പണം നല്‍കി വോട്ട് നേടാനുള്ള ശ്രമമാണ് നടത്തുന്നതെന്നും ബിജെപി കുറ്റപ്പെടുത്തി. ഇതോടെ സംസ്ഥാനത്തെ കോണ്‍ഗ്രസ് ഘടകം സമര്‍ദ്ദത്തിലായിരിക്കുകയാണ്. പ്രതിഭാ പാട്ടിലിന്റെ മകന്‍ ആരോപിതനായതിനാല്‍ കേന്ദ്ര ഘടകവും പ്രശ്നത്തെ ഗുരുതരമായാണ് കാണുന്നത്.

വെബ്ദുനിയ വായിക്കുക