കസബ് രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കി

ചൊവ്വ, 18 സെപ്‌റ്റംബര്‍ 2012 (15:24 IST)
PRO
PRO
മുംബൈ ഭീകരാക്രമണക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പാക് ഭീകരന്‍ അജ്മല്‍ കസബ് രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കി. കസബിന്റെ വധശിക്ഷ സുപ്രീംകോടതി ശരിവച്ച സാഹചര്യത്തിലാണ് ദയാഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

2008 നവംബറില്‍ ഉണ്ടായ മുംബൈ ഭീകരാക്രമണത്തിനായി ഗൂഢാ‍ലോചന നടത്തിയതും 166 പേരെ വധിച്ചതുമാണ് കസബിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. രാജ്യത്തെ ഞെട്ടിച്ച ഈ സംഭവത്തില്‍ ജീവനോടെ പിടിക്കപ്പെട്ട ഏക ഭീകരന്‍ ആണ് ഇയാള്‍.

2010 മെയ് ആറിനാണ് മുംബൈയിലെ വിചാരണകോടതി കസബിന് വധശിക്ഷ വിധിച്ചത്.

വെബ്ദുനിയ വായിക്കുക