കറുത്ത ചെറുക്കനെ വേണ്ട; വധു മണ്ഡപത്തില്‍ നിന്ന് ഇറങ്ങിപ്പോയി!
വെള്ളി, 31 മെയ് 2013 (14:59 IST)
PRO
PRO
വരന്റെ നിറത്തെച്ചൊല്ലി വിവാഹം മുടങ്ങി. ചെറുക്കന് കറുപ്പ് കൂടുതലാണെന്ന കാരണം പറഞ്ഞ് വധു വിവാഹത്തിന് വിസമ്മതിക്കുകയായിരുന്നു. ഉത്തര്‍പ്രദേശിലെ റയ്ബറേലിയില് ആയിരുന്നു സംഭവം.
വരനെ വിവാഹദിവസമാണ് വധു ആദ്യമായി കണ്ടത്. വരന് കറുപ്പ് കൂടുതലാണെന്നും തനിക്ക് വിവാഹത്തിന് വയ്യെന്നും വധു തീര്‍ത്ത് പറഞ്ഞതോടെ വധുവിന്റെ വീട്ടുകാരും ബന്ധുക്കളും അയല്‍ക്കാരുമെല്ലാം അന്ധാളിപ്പിലായി. തന്റെ സൌന്ദര്യത്തിന് വരന് മാച്ചാകില്ലെന്നും വധു പറഞ്ഞു.
വീട്ടുകാര്‍ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഒത്തുതീര്‍പ്പിന് വഴങ്ങാതെ വധു മണ്ഡപത്തില്‍ നിന്ന് ഇറങ്ങിപ്പോയി.
ഇതെല്ലാം കണ്ടുനിന്ന വരന്റെ വീട്ടുകാരുടെ എങ്ങനെ പ്രതികരിക്കും എന്ന് ഭയന്ന് പെണ്‍വീട്ടുകാര്‍ പൊലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി. പക്ഷേ ചെറുക്കനെ വേണ്ടെന്ന് വധു പറഞ്ഞാല്‍ പിന്നെ പൊലീസ് എന്തുചെയ്യാന്‍?