കര്‍ണാടക; BJP-ക്ക് പ്രഹരം, കോണ്‍ഗ്രസിന് നേട്ടം!

ബുധന്‍, 21 മാര്‍ച്ച് 2012 (15:59 IST)
PRO
PRO
ഭരണകക്ഷിയായ ബിജെപിക്ക് കനത്ത പ്രഹരം ഏല്‍‌പ്പിച്ചുകൊണ്ട് ഉഡുപ്പി- ചിക്‌മംഗളൂര്‍ ലോക്‌സഭാ മണ്ഡലം കോണ്‍ഗ്രസ് പിടിച്ചെടുത്തു. ഇപ്പോഴത്തെ കര്‍ണാടക മുഖ്യമന്ത്രി ഡിവി സദാനന്ദ ഗൗഡ നല്ല ഭൂരിപക്ഷത്തിന് വിജയിച്ച ലോക്സഭാ മണ്ഡലമാണിത്. 45,724 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ്‌ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ ജയപ്രകാശ്‌ ഹെഗ്ഡെ വിജയിച്ചത്.

ബിജെപിയുടെ ശക്‌തികേന്ദ്രമായ ഇവിടെ ഡിവി സദാനന്ദ ഗൗഡ കര്‍ണാടക മുഖ്യമന്ത്രിയായതോടെ രാജിവച്ചതിനെ തുടര്‍ന്നാണ്‌ ഇവിടെ ഉപതെരഞ്ഞെടുപ്പ്‌ വേണ്ടിവന്നത്‌. ബിജെപിയിലെ വി സുനില്‍ കുമാറാണ് ഇവിടെ തോറ്റത്. ജയപ്രകാശ്‌ ഹെഗ്ഡെ 3,98,723 വോട്ടുകളും സുനില്‍കുമാര്‍ 3,52,999 വോട്ടുകളും നേടി.

യെദ്യൂരപ്പയുടെ ‘വണ്‍‌മാന്‍ ഷോ’യാണ് കര്‍ണാടക ബിജെപിയുടെ ശക്തി എന്നാണ് ഇതോടെ തെളിഞ്ഞിരിക്കുന്നത്. കാരണം, ബിജെപി നേതൃത്വവുമായി യെദിയൂരപ്പ ഇടഞ്ഞ് നില്‍ക്കുന്ന സാഹചര്യത്തിലാണ്‌ ഉപതെരഞ്ഞെടുപ്പ് നടന്നതും ബിജെപിയുടെ ശക്തികേന്ദ്രത്തില്‍ തന്നെ പാര്‍ട്ടി തോറ്റുതുന്നം പാടിയതും.

വെബ്ദുനിയ വായിക്കുക