ശിക്ഷാനടപടിയില്‍ പ്രതിഷേധിച്ച് കനയ്യയും ഉമറും ഉള്‍പ്പെടെയുള്ളവര്‍ നിരാഹാരസമരത്തില്‍

വ്യാഴം, 28 ഏപ്രില്‍ 2016 (16:53 IST)
അഫ്‌സല്‍ ഗുരു അനുസ്മരണം നടത്തിയതുമായി ബന്ധപ്പെട്ട് കനയ്യ കുമാര്‍ അടക്കമുള്ള വിദ്യാര്‍ത്ഥികള്‍ക്കെതിരെ ശിക്ഷാ നടപടി സ്വീകരിച്ച സര്‍വ്വകലാശാല നടപടിക്കെതിരെ വിദ്യാര്‍ത്ഥികള്‍. രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട വിദ്യാര്‍ത്ഥികളെ പുറത്താക്കിയ സര്‍വ്വകലാശാല നടപടിക്കെതിരെ നിരാഹാരസമരവുമായി മുന്നോട്ടു പോകുകയാണ് കനയ്യയും ഉമറും അനിര്‍ബനും അടക്കമുള്ള വിദ്യാര്‍ത്ഥികള്‍. 
 
ബുധനാഴ്ച രാത്രി മുതലാണ് വിദ്യാര്‍ത്ഥികള്‍ നിരാഹാരസമരം ആരംഭിച്ചത്. തങ്ങള്‍ക്കെതിരെ ഉന്നതാധികാര അന്വേഷണ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് തള്ളിക്കളയുകയും ശിക്ഷ ഉത്തരവ് പിന്‍വലിക്കുകയും ചെയ്യുന്നതു വരെ സമരം തുടരുമെന്ന് വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കി. അഫ്‌സല്‍ ഗുരു അനുസ്മരണവുമായി ബന്ധപ്പെട്ട് ഫെബ്രുവരി ഒമ്പതിന് കാമ്പസില്‍ നടന്ന പരിപാടിയില്‍ കനയ്യ, ഉമര്‍, അനിര്‍ബന്‍ ഉള്‍പ്പെടെയുള്ളവര്‍ രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചെന്നാണ് റിപ്പോര്‍ട്ട്.
 
തങ്ങളുടെത് ആദ്യം മുതല്‍ തന്നെ ശരിയായ നിലപാടാണെന്നും ഉന്നതാധികാര അന്വേഷണ കമ്മിറ്റിയില്‍ വിശ്വാസമില്ലെന്നും ജെ എന്‍ യു വിദ്യാര്‍ത്ഥി യൂണിയന്‍ ജനറല്‍ സെക്രട്ടറി രാമ നാഗ പറഞ്ഞു.

വെബ്ദുനിയ വായിക്കുക