കടല്‍ക്കൊലക്കേസ് എന്‍ഐഎയ്ക്ക്. സംഭവത്തില്‍ എന്‍ഐഎ കേസ് രജിസ്റ്റര്‍ ചെയ്തു. അനൂപ് കുരുവിള ജോണിന്റെ നേതൃത്വത്തിലാകും കേസന്വേഷണം. കടല്‍ക്കൊല കേസ് എന്‍ഐഎയ്ക്ക് വിടുന്ന കാര്യത്തില്‍ തീരുമാനമായില്ലെന്ന് കഴിഞ്ഞ ദിവസം വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. കേസ് എന്‍ഐക്ക് കൈമാറാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചുവെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു.
കേസ് എന്‍ഐയ്ക്ക് വിട്ടാല്‍ നാവികര്‍ക്ക് വധശിക്ഷ ലഭിക്കില്ലെന്ന് വിദേശകാര്യ മന്ത്രാലയം ഇറ്റലിക്ക് നല്കിയ ഉറപ്പ് പാലിക്കാന്‍ കഴിയുമോയെന്ന ആശങ്കയാണ് കേസ് കൈമാറുന്നതില്‍ അനിശ്ചിതത്വം ഉണ്ടാക്കിയത്. നാവികര്‍ക്ക് വധശിക്ഷ നല്‍കില്ലെന്ന് ഇറ്റലിക്ക് നല്കിയ ഉറപ്പിന്റെ വിശദാംശങ്ങള്‍ ആഭ്യന്തര മന്ത്രാലയം വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു. ഉറപ്പ് നിലനില്‍ക്കുന്നതിനാല്‍ നാവികര്‍ക്കെതിരെ വധശിക്ഷ ലഭിക്കുന്ന കുറ്റം ചുമത്തണോ എന്നത് സംബന്ധിച്ച അവ്യക്തത നിലനിന്നിരുന്നു. മന്ത്രാലയങ്ങള്‍ തമ്മിലുള്ള ഏകോപന കുറവാണ് ആശയകുഴപ്പമുണ്ടാക്കിയത്.