കടല്‍ക്കൊലക്കേസ്: ഇറ്റാലിയന്‍ നാവികര്‍ക്ക് വധശിക്ഷവരെ കിട്ടാവുന്ന ‘സുവ‘ നിയമം ചുമത്തുന്നത് പുനഃപരിശോധിക്കും

വ്യാഴം, 30 ജനുവരി 2014 (08:59 IST)
PRO
കടല്‍ക്കൊലക്കേസിലെ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ സുവ നിയമം ചുമത്തുന്നതു പുനഃപരിശോധിക്കുമെന്ന് റിപ്പോര്‍ട്ട്.

കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം നിയമമന്ത്രാലയത്തോട് ആവശ്യപ്പെട്ടു. വധശിക്ഷ ലഭിക്കാവുന്ന വകുപ്പില്‍നിന്നു മാറ്റാന്‍ കഴിയുമോയെന്നു പരിശോധിക്കാനാണു നിര്‍ദേശം.

സുവ നിയമം ഒഴിവാക്കാന്‍ നിയമ മന്ത്രാലയം തീരുമാനമെടുത്താല്‍ ആഭ്യന്തര വകുപ്പിനും സമ്മര്‍ദ്ധമാകും.സമുദ്രയാത്രാ സുരക്ഷ അപകടത്തിലാക്കുന്ന നിയമവിരുദ്ധ ചെയ്തികള്‍ അടിച്ചമര്‍ത്തുന്നതിനുള്ള അന്താരാഷ്ട്ര നിയമമാണ് സുവ.

വധശിക്ഷ വരെ ലഭിക്കാവുന്ന ഇത്തരം കടുത്ത നിയമങ്ങള്‍ ചുമത്തരുതെന്ന് ഇറ്റലി നയതന്ത്ര തലത്തില്‍ കേന്ദ്രസര്‍ക്കാറിനോടും സുപ്രീംകോടതിയോടും അഭ്യര്‍ഥിച്ചിരുന്നു.

എന്നാല്‍ സുവ നിയമപ്രകാരമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് എന്‍ഐഎ അന്വേഷണ റിപ്പോര്‍ട്ട് തയാറാക്കിയത്. ഇതിന്‍െറ അടിസ്ഥാനത്തിലായിരുന്നു. ആഭ്യന്തര മന്ത്രാലയത്തിന്‍െറ ജനുവരി 17ലെ ഉത്തരവ്.

വെബ്ദുനിയ വായിക്കുക