കടല്‍ക്കൊലക്കേസില്‍ എന്‍ഐഎ വീണ്ടും നിയമോപദേശം തേടി
തിങ്കള്‍, 6 മെയ് 2013 (19:48 IST)
PRO
PRO
കടല്‍ക്കൊലക്കേസില്‍ എന്‍ഐഎ വീണ്ടും നിയമോപദേശം തേടി. ഇറ്റാലിയന്‍ നാവികര്‍ പ്രതികളായ കടല്‍കൊലക്കേസിലെ അന്വേഷണത്തിന് പ്രധാന തടസ്സം സുപ്രീംകോടതി ഉത്തരവിലെ അവ്യക്തതതയാണെന്ന് എന്‍ഐഎ. ഉത്തരവ് പ്രകാരം അന്വേഷണം തടസ്സപ്പെടുത്താന്‍ ഇറ്റലിക്ക് സാധിക്കുമെന്ന ആശങ്ക എന്‍ഐഎ വ്യക്തമാക്കി.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരമാണ് നാവികര്‍ക്കെതിരെ കേസെടുത്ത് എന്‍ഐഎ അന്വേഷണം ആരംഭിച്ചത്. ഇതിനിടെയാണ് എന്‍ഐഎ അന്വേഷണത്തെ ചോദ്യം ചെയ്ത് ഇറ്റലി സുപ്രീംകോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി ഏപ്രില്‍ 26ന് അന്വേഷണക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന് ഉചിതമായ തീരുമാനം എടുക്കാമെന്ന് ഉത്തരവിട്ടെങ്കിലും ആ ഉത്തരവ് തന്നെയാണ് പ്രധാന തടസ്സമായി എന്‍ഐഎ ചൂണ്ടിക്കാട്ടുന്നത്.
ഉത്തരവിലെ ഏഴാമത്തെ ഖണ്ഡിക പ്രകാരം കടല്‍ക്കൊല കേസിലെ എന്‍ഐഎയുടെ അന്വേഷണത്തെ വേണമെങ്കില്‍ ഇറ്റലിക്ക് ചോദ്യം ചെയ്യാന്‍ അവകാശമുണ്ട്. മാത്രമല്ല, കേസ് എന്‍ഐഎ തന്നെ അന്വേഷിക്കണമെന്ന് പറയുന്നുമില്ല. ഇതാണ് യഥാര്‍ത്ഥത്തില്‍ നേരിടുന്ന പ്രധാന പ്രശ്നമെന്ന് എന്‍ഐഎ വൃത്തങ്ങള്‍ അറിയിച്ചു.