ഓക്സിജൻ വരേണ്ട പൈപ്പ്‌ലൈനിലൂടെ വന്നത് അനസ്തേഷ്യയുടെ നൈട്രസ് ഓക്സൈഡ്: അഞ്ചുവയസ്സുകാരനും പിഞ്ചുകുഞ്ഞും മരിച്ചു

തിങ്കള്‍, 30 മെയ് 2016 (19:16 IST)
ഓക്സിജനുപകരം അനസ്തേഷ്യ നൽകിയതിനെ തുടർന്ന് അഞ്ചുവയസ്സുകാരനും ഒരു വയസ്സുള്ള പിഞ്ചുകുഞ്ഞും മരിച്ചു. മധ്യപ്രദേശിലെ ഇൻഡോറിലെ സർക്കാർ നിയന്ത്രണത്തിലുള്ള മഹാരാജാ യശ്വന്ത്റാവു ആശുപ്രതിയിലാണ് സംഭവം നടന്നത്. ഈ മാസം 27ന് അ‍ഞ്ചുവയസ്സുകാരനായ ആയുഷും തൊട്ടടുത്ത ദിവസം തന്നെ പിഞ്ചുകുഞ്ഞായ രാജ്‌വീറും മരിച്ചു.
 
എന്നാല്‍ മരണകാരണം എന്താണെന്ന് ആശുപത്രി അധികൃതർക്ക് ആദ്യം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പിന്നീടാണ് ഓക്സിജൻ വരേണ്ട പൈപ്പ്‌ലൈനിലൂടെ വന്നത് അനസ്തേഷ്യയുടെ നൈട്രസ് ഓക്സൈഡ് ആണെന്ന് വ്യക്തമായത്. ഹെർണിയ ശസ്ത്രക്രിയയ്ക്കിടെ മേയ് 27നാണ് ആയുഷ് മരിച്ചത്. മേയ് 24നായിരുന്നു ആശുപത്രിയിലെ പുതിയ ഓപ്പറേഷൻ തിയറ്റർ പ്രവര്‍ത്തനമാരംഭിച്ചത്. 
 
വാര്‍ത്ത പുറത്തറിഞ്ഞതോടെ ഓപ്പറേഷൻ തിയറ്റർ പൊലീസ് സീല്‍ ചെയ്തിരിക്കുകയാണ്. പൈപ്പ്‌ലൈൻ സ്ഥാപിച്ച സ്വകാര്യ കമ്പനിയുടെ ടെക്നീഷന്യനായ രാജേന്ദ്ര ചൗധരിയെ പൊലീസ് അറസ്റ്റ് ചെയ്തു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക