ഒരാഴ്‌ച പഴക്കമുള്ള മൃതദേഹത്തിനു കൂട്ടായി ഭര്‍ത്താവും മകനും

ശനി, 25 ഓഗസ്റ്റ് 2012 (17:13 IST)
PRO
PRO
സ്‌ത്രീയുടെ മൃതദേഹത്തിന് കൂട്ടായി മകനും ഭര്‍ത്താവും. തമിഴ്‌നാട്ടിലെ നാമക്കല്‍ ജില്ലയിലാണ് 45കാരനായ മകനും പ്രായമായ പിതാവും സ്‌ത്രീയുടെ ഒരാഴ്‌ച പഴക്കമുള്ള മൃതദേഹത്തിനോടൊപ്പം കഴിഞ്ഞത്.

കൃഷിക്കാരാണ് അച്ഛനും മകനും. മൃതദേഹം ദഹിപ്പിക്കാതിരുന്നാല്‍ പുനര്‍ജീവിക്കും എന്ന് വിശ്വസിച്ച് കാത്തിരിക്കുകയായിരുന്നു ഇവര്‍.

വീട്ടില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍‌വാസികള്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ഉടന്‍ തന്നെ മൃതദേഹം പോസ്‌റ്റ്മോര്‍ട്ടം ചെയ്ത് ശവസംസ്കാരം നടത്തി.

വെബ്ദുനിയ വായിക്കുക