വാതുവെപ്പുകാര്‍ ഐപിഎല്‍ താരങ്ങളുടെ കിടപ്പറ രംഗങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയിരുന്നതായി റിപ്പോര്‍ട്ട്. താരങ്ങള്‍ക്ക് സ്ത്രീകളെ എത്തിച്ച് കൊടുത്ത് അവരുടെ കിടപ്പറ രംഗങ്ങള്‍ രഹസ്യ കാമറകള്‍ ഉപയോഗിച്ച് ഷൂട്ട് ചെയ്യുകയായിരുന്നു പതിവ്.
ഇത്തരം വീഡിയോകള്‍ സിഡിയിലാക്കി വാതുവെപ്പുകാര്‍ ഭീഷണിപ്പെടുത്തിയിരുന്നു. വാതുവെപ്പിന് തയ്യാറാകാത്തവരെ ഇത്തരത്തില്‍ ഭീഷണിപ്പെടുത്തിയിരുന്നതായും പൊലീസിന് സൂചനകള്‍ ലഭിച്ചിട്ടുണ്ട്. ഈ വര്‍ഷം അഞ്ചോ ആറോ തവണ ഇവര്‍ക്ക് സ്ത്രീകളെ നല്‍കിയിട്ടുണ്ടെന്ന് അറസ്റ്റിലായ ഇടനിലക്കാരായ ചന്ദ്രേഷും മനനും പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.
താരങ്ങള്‍ താമസിക്കുന്ന ഹോട്ടല്‍ മുറികളില്‍ ഒളികാമറകള്‍ വയ്ക്കാന്‍ കഴിയുമോയെന്ന് ഉറപ്പാക്കാന്‍ ഇടനിലക്കാരോട് ചിലര്‍ ആവശ്യപ്പെടുന്നത് ഫോണ്‍ സംഭാഷങ്ങളില്‍ നിന്ന് ലഭിച്ചതായും പൊലീസ് വെളിപ്പെടുത്തി. എന്നാല്‍ ഇത്തരത്തിലുള്ള വീഡിയോകള്‍ പോലീസിന് ലഭിച്ചിട്ടില്ല.