ഒത്തുകളി പണം കൊണ്ട് ശ്രീശാന്ത് കൂട്ടുകാരിയ്ക്ക് മൊബൈല്‍ വാങ്ങി
ചൊവ്വ, 21 മെയ് 2013 (17:55 IST)
PTI
PTI
ഒത്തുകളിക്കേസില്‍ ശ്രീശാന്തിനെതിരെ കൂടുതല്‍ തെളിവുകള്‍ ഡല്‍ഹി പൊലീസിന് ലഭിച്ചു. ഒത്തുകളിയിലൂടെ ലഭിച്ച പണം കൊണ്ട് ശ്രീശാന്ത് കൂട്ടുകാരിയ്ക്ക് വിലപിടിപ്പുള്ള മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കി. 45,000 രൂപയുടെ ബ്ലാക്ക്ബെറി ഫോണ്‍ ആണ് വാങ്ങി നല്‍കിയത്. ഈ ഫോണ്‍ പൊലീസ് പിടിച്ചെടുത്തു.
ശ്രീശാന്തിനെ ജയ്പൂരില്‍ എത്തിച്ച് തെളിവെടുക്കും എന്നും പൊലീസ് വ്യക്തമാക്കി. മെയ് 15ന് നടന്ന മത്സരത്തിന് മുമ്പ് ശ്രീശാന്ത് 1.95 ലക്ഷം രൂപയുടെ വസ്ത്രങ്ങള്‍ വാങ്ങിയതായും പൊലീസ് കണ്ടെത്തി. ഒത്തുകളിയ്ക്ക് ലഭിച്ച ബാക്കി തുക പാര്‍ട്ടികള്‍ക്കും മറ്റുമായി ചെലവഴിച്ചു.
ഒത്തുകളി കേസില്‍ അകപ്പെട്ടതിനെ തുടര്‍ന്ന് ശ്രീശാന്തിനെ ഭാരത് പെട്രോളിയം സസ്പെന്റ് ചെയ്തു. കമ്പനിയുടെ കൊച്ചി ഓഫിസ് അസിസ്റ്റന്റ് മാനേജര്‍ ആയിരുന്നു ശ്രീശാന്ത്. ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ച് ഒരു വര്‍ഷത്തിന് ശേഷമാണ് ശ്രീശാന്ത് അസിസ്റ്റന്റ് മാനേജര്‍ ആയത്.