ഐപി‌എല്ലിനെതിരെ കീര്‍ത്തി ആസാദിന്റെ നിരാഹാര സമരം

ഞായര്‍, 20 മെയ് 2012 (18:12 IST)
PRO
PRO
വിവാദങ്ങള്‍ തുടര്‍ക്കഥയായ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപി‌എല്‍) നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ ഇന്ത്യന്‍ താ‍രവും ബിജെപി നേതാവുമായ കീര്‍ത്തി ആസാദ് നിരാഹാര സമരം തുടങ്ങി. ഡല്‍ഹിയിലെ ഫിറോസ് ഷാ കോട്‌ല ഗ്രൗണ്ടിനു പുറത്താണ് നിരാഹാരസമരം.

കായിക രംഗത്തെ രാഷ്ട്രീയവത്ക്കരിക്കുന്നതിന് ഉദാഹരണമാണ് ഐപിഎല്‍ മത്സരങ്ങളെന്നു കീര്‍ത്തി പറഞ്ഞു. ഐപിഎല്ലിന്റെ സുതാര്യത നഷ്ടമായി. ഇപ്പോഴത്തെ യുവതാരങ്ങള്‍ ഐപിഎല്ലില്‍ കളിക്കാനാണ് ആഗ്രഹിക്കുന്നത്. രാജ്യത്തിനു വേണ്ടി കളിക്കാന്‍ യുവതാരങ്ങള്‍ താത്പര്യം കാണിക്കുന്നില്ലെന്നും കീര്‍ത്തി പറഞ്ഞു.

ഐപിഎല്ലില്‍ ഒത്തുകളി നടന്നെന്ന് വെളിപ്പെടുത്തലുണ്ടായത് ഏറെ വിവാദമായിരുന്നു. സംഭവത്തില്‍ അഞ്ചു താരങ്ങളെ ബിസിസിഐ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. ബോളിവുഡ് നടന്‍ ഷാരൂഖ് ഖാനു മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ വിലക്കേര്‍പ്പെടുത്തിയ സംഭവവും ഇന്ത്യന്‍ വംശജയായ അമെരിക്കക്കാരിയോടു ഐപി‌എല്‍ താരം മോശമായി പെരുമാറിയതും വിവാദമായിരുന്നു.

വെബ്ദുനിയ വായിക്കുക