ഏഴ് സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്രഭരണപ്രദേശങ്ങളിലെയും 89 ലോക്‌സഭ സീറ്റുകളില്‍ പോളിംഗ് തുടങ്ങി. പഞ്ചാബ് (13 സീറ്റ്), ഉത്തര്‍പ്രദേശ് (14), പശ്ചിമബംഗാള്‍ (9), ബിഹാര്‍ (7), ഗുജറാത്ത് (26), തെലുങ്കാന(17), ജമ്മുകാശ്മീര്‍ (1), ദാദര്‍ നഗര്‍ഹവേലി (1), ദാമന്‍ ദിയു (1) എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ്. ഇതില്‍ ഗുജറാത്തിലെയും പഞ്ചാബിലെയും തെലുങ്കാനയിലെയും മുഴുവന്‍ സീറ്റുകളിലുംഒറ്റ ഘട്ടമായാണ് തെരഞ്ഞെടുപ്പ്. ഗുജറാത്തില്‍ പോളിംഗ് മന്ദഗതിയില്‍ നീങ്ങുമ്പോള്‍ പഞ്ചാബില്‍ ഉയര്‍ന്ന പോളിംഗാണ് രേഖപ്പെടുത്തുന്നത്. പഞ്ചാബിലെ ഒരു പ്രശ്നബാധിത ബൂത്തില്‍ കോണ്‍ഗ്രസും അകാലിദള്‍ പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടിയതായി റിപ്പോര്‍ട്ടുണ്ട്.