എല്‍ഡിഎഫിന്റെ ഉപരോധം ചരിത്ര സമരമെന്ന് സിപിഎം കേന്ദ്രകമ്മിറ്റി

തിങ്കള്‍, 19 ഓഗസ്റ്റ് 2013 (16:43 IST)
PRO
PRO
സോളാര്‍ തട്ടിപ്പില്‍ എല്‍ഡിഎഫിന്റെ ഉപരോധം ചരിത്ര സമരമെന്ന് സിപിഎം കേന്ദ്രകമ്മിറ്റി. സമരം സംഘടിപ്പിച്ച കേരളാ ഘടകത്തെ കേന്ദ്രകമ്മിറ്റി അഭിനന്ദിച്ചു. മുഖ്യമന്ത്രിയുടെ രാജിക്കായി സമരം തുടരാനും കേന്ദ്ര കമ്മിറ്റി തീരുമാനിച്ചു.

ഉപരോധത്തിലൂടെ രണ്ട് ആവശ്യങ്ങളില്‍ ഒന്ന് നേടാന്‍ കഴിഞ്ഞു. സമരം സംഘടിപ്പിച്ചതു കൊണ്ട് മാത്രമാണ് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്. ഇനി മുഖ്യമന്ത്രിയുടെ രാജിക്കായി പാര്‍ട്ടിയും മുന്നണിയും സമരം തുടരുമെന്നും സിപിഎം കേന്ദ്രകമ്മിറ്റി അറിയിച്ചു.

അടുത്ത കേന്ദ്രകമ്മിറ്റി യോഗം ത്രിപുരയില്‍ ഡിസംബറില്‍ നടക്കും. ഉപരോധ സമരം ലക്ഷ്യം നേടാതെ പെട്ടെന്ന് അവസാനിപ്പിച്ചതിനെതിരെ കേരളത്തില്‍ വിമര്‍ശനം ഉയരുന്നതിനിടെയാണ് സമരം ചരിത്ര സംഭവമായിരുന്നെന്ന് കേന്ദ്ര കമ്മിറ്റി പ്രഖ്യാപിച്ചത്.

വെബ്ദുനിയ വായിക്കുക