ഇതിനിടെ, ലേഡി ഹര്‍ഡിംഗെ മെഡിക്കല്‍ കോളജിലെ മുതിര്‍ന്ന ഡോക്‌ടര്‍ക്ക് എച്ച് 1 എന്‍ 1 ബാധിച്ചിട്ടുണ്ടെന്ന് തെളിഞ്ഞു. സര്‍ ഗംഗ റാം ആശുപത്രിയിലെ ഐ സി യുവില്‍ ഇവരെ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് ഇവരെ താമസിയാതെ തന്നെ വാര്‍ഡിലേക്ക് മാറ്റുമെന്ന് ഡോ ഉജ്ജ്വല്‍ പരിഖ് അറിയിച്ചു.