ഉത്തര്‍പ്രദേശില്‍ മൂന്ന് പാകിസ്ഥാന്‍ തീവ്രവാദികള്‍ അറസ്റ്റില്‍
വ്യാഴം, 6 ജൂണ്‍ 2013 (10:07 IST)
WD
WD
ഉത്തര്‍ പ്രദേശില്‍ മൂന്ന് പാകിസ്ഥാന്‍ ഭീകരരെ പൊലീസ് പിടികൂടി. നേപ്പാള്‍ അതിര്‍ത്തി വഴി ഇന്ത്യയിലേക്ക് കടക്കുമ്പോഴാണ് ഭീകരരെ പൊലീസ് പിടികൂടിയത്.
ചോദ്യം ചെയ്യലില്‍ തങ്ങള്‍ക്ക് പാകിസ്ഥാനില്‍ നിന്നും ആയുധ പരിശീലനം ലഭിച്ചിട്ടുണ്ടെന്നും ജമ്മുകാശ്മീരിലെത്തി കീഴടങ്ങാനായിരുന്നു തങ്ങളുടെ ഉദ്ദേശമെന്ന് പിടിയിലായ തീവ്രവാദികള്‍ പൊലീസിനോട് പറഞ്ഞു. പാകിസ്ഥാനില്‍ നിന്നും തീവ്രവാദന പ്രവര്‍ത്തനം ഉപേക്ഷിച്ച് മടങ്ങിയെത്തുന്നവര്‍ക്ക് പൊതുമാപ്പും പുനരധിവാസവും ജമ്മു കാശ്മീര്‍ സര്‍ക്കാര്‍ നല്‍കുന്നുണ്ട്. ഇതുവരെ 300 പേര്‍ ഇത്തരത്തില്‍ മടങ്ങിവന്നിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ലിയാഖത്ത് ഷാ എന്നൊരു തീവ്രവാദി ഗോരഖ്പൂരില്‍ അറസ്റ്റിലായിരുന്നു. കഴിഞ്ഞ മാസം ലിയാഖത്തിന് കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു.