ഉത്തര്‍പ്രദേശിനെ വിഭജിക്കണം: മായാവതി

വ്യാഴം, 1 ഓഗസ്റ്റ് 2013 (15:52 IST)
PRO
ഉത്തര്‍പ്രദേശ് വിഭജിച്ച് നാല് ചെറുസംസ്ഥാനങ്ങള്‍ രൂപവത്കരിക്കണമെന്ന് ബിഎസ്പി മായാവതി ആവര്‍ത്തിച്ചു. തെലങ്കാന രൂപവത്കരണത്തിന് കോണ്‍ഗ്രസ്സും യുപിഎയും അനുമതി നല്‍കിയതോടെയാണ് മായാവതി രംഗത്തെത്തിയത്

ഭരണം സുഗമമാക്കാന്‍ ഉത്തര്‍പ്രദേശ് വിഭജിച്ച് നാല് ചെറുസംസ്ഥാനങ്ങള്‍ രൂപവത്കരിക്കണമെന്നാണ് മായാവതിയുടെ ആവശ്യം. യുപിയെ പൂര്‍വാഞ്ചല്‍, ബന്ദല്‍ഖണ്ഡ്, ആവാദ്, പശ്ചിമ ഉത്തര്‍പ്രദേശ് എന്നിങ്ങനെ നാലാക്കണമെന്നാണ് മായവതി ആവശ്യപ്പെടുന്നത്.

മുന്‍പ് മായാവതി സര്‍ക്കാര്‍ നിയമസഭയില്‍ പ്രമേയം പാസാക്കിയിരുന്നു. എന്നാല്‍, യുപി വിഭജനത്തോട് നിലവിലെ ഭരണകക്ഷിയായ സമാജ്‌വാദി പാര്‍ട്ടിക്ക് വിയോജിപ്പാണുള്ളത്. യുപിയില്‍നിന്നുള്ള കേന്ദ്രമന്ത്രിമാര്‍ സംസ്ഥാന വിഭജനത്തിന് കേന്ദ്രസര്‍ക്കാറിനുമേല്‍ സമ്മര്‍ദം ചെലുത്തണമെന്നും മായാവതി ബുധനാഴ്ച ആവശ്യപ്പെട്ടു.

വെബ്ദുനിയ വായിക്കുക