ഉംറ സംഘം സഞ്ചരിച്ച ബസ് അപകടത്തില്‍ പെട്ട് ഇന്ത്യക്കാരടക്കം അഞ്ച് മരണം; മുപ്പതിലേറെപ്പേര്‍ക്ക് പരുക്ക്

ശനി, 18 ജൂണ്‍ 2016 (10:06 IST)
റിയാദിലുണ്ടായ ബസ് അപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. മുപ്പതിലേറെപ്പേര്‍ക്ക് പരുക്ക്. മരിച്ചവരില്‍ ഇന്ത്യക്കാരുമുണ്ടെന്ന് സൗദി റെഡ് ക്രസന്‍റ് അധികൃതര്‍ വ്യക്തമാക്കി.
 
ഇന്നലെ രാത്രി എട്ടുമണിയോടെയായിരുന്നു അപകടം നടന്നത്. റിയാദിനടുത്തുള്ള അഫീഫില്‍ നിന്ന് ഉംറ സംഘവുമായി സഞ്ചരിച്ച ബസ്സാണ് അപകടത്തില്‍പെട്ടത്. 
 
ഉംറ നിര്‍വഹിച്ച ശേഷം മക്കയില്‍ നിന്ന് മടങ്ങുന്നതിനിടെ ബസ് ട്രെയിലറിന് പിറകില്‍ ഇടിക്കുകയായിരുന്നുയെന്ന് ദൃക്സാക്ഷികള്‍ അറിയിച്ചു. 
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക