ഇന്ത്യയും റോബോട്ട് സൈനികരെ സൃഷ്ടിക്കുന്നു

ഞായര്‍, 9 ജൂണ്‍ 2013 (12:29 IST)
PRO
PRO
ഇന്ത്യന്‍ പ്രതിരോധ ഗവേഷണ കേന്ദ്രം(ഡി ആര്‍ ഒ) റോബോട്ട് സൈനികരെ സൃഷ്ടിക്കുവാനുള്ള പരിശ്രമത്തിലാണ്. ഭാവിയിലെ യുദ്ധശൈലികളില്‍ റോബോട്ട് സൈനികരും ഉണ്ടാവുമെന്നതിനാ‍ലാണ് ഇന്ത്യയും ഈ മേഖലയില്‍ പരീക്ഷണത്തിലേര്‍പ്പെട്ടിരിക്കുന്നത്. നിലവില്‍ ആറോളം രാജ്യങ്ങളാണ് റോബോട്ട് സൈനികരെ സൃഷ്ടിക്കുവാനുള്ള പരീക്ഷണത്തിലേര്‍പ്പെട്ടിരിക്കുന്നത്.

ശത്രുവിനെയും മിത്രത്തിനെയും തിരിച്ചറിയാന്‍ കഴിയുന്ന വിവേചനബുദ്ധിയുള്ള റോബോട്ടുകളെ സൃഷ്ടിക്കാനാണ് ഇന്ത്യയുടെ ശ്രമം. ആദ്യഘട്ടത്തില്‍ അതിര്‍ത്തിയിലെ സുരക്ഷ ഉറപ്പു വരുത്താന്‍ സാധിക്കുന്ന റോബോ സൈനികരെ നിര്‍മ്മിക്കാനാണു നീക്കം.

ബോംബുകള്‍ നിര്‍വീര്യമാക്കുന്നതിനും ആണവ മേഖലകളിലും മറ്റും റോബോട്ടുകളെ ഉപയോഗിച്ചു വരുന്നുണ്ട്. റോബോട്ടുകള്‍ മനുഷ്യരെ സഹായിക്കുന്ന രീതിയാണ് നിലവിലുള്ളത്. എന്നാല്‍ നമ്മുടെ ശ്രമം മനുഷ്യര്‍ റോബോട്ടുകളെ സഹായിക്കുന്ന രീതിയിലുള്ള നിര്‍മ്മാണത്തിനാണ്. ഡി ആര്‍ ഡി ഒയുടെ പുതിയ ചെയര്‍മാനായി ചുമതലയേറ്റെടുത്ത അവിനാശ് ചന്ദ് മാധ്യമങ്ങളുമായി നടത്തിയ അഭിമുഖത്തില്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക