ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സ്ത്രീപീഡനങ്ങള്‍ നടക്കുന്നത് അസമില്‍
ചൊവ്വ, 18 ജൂണ്‍ 2013 (18:59 IST)
PRO
PRO
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സ്ത്രീപീഡനങ്ങളും സ്ത്രീകള്‍ക്കെതിരായ അക്രമണങ്ങളും നടക്കുന്നത് അസമില്‍. സ്ത്രീകള്‍ക്കെതിരായി അക്രമം നടത്തിയതിന് 13,544 കേസുകളാണ് അസമില്‍ കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്തത്. ഈ കേസുകളില്‍ 1716 ബലാത്സംഗവും 3360 തട്ടിക്കൊണ്ടുപോകലും 140 സ്ത്രീധന മരണങ്ങളുമാണ് ഉള്‍പ്പെട്ടിരിക്കുന്നത്.
2012ല്‍ അസമില്‍ ഭര്‍ത്താവില്‍ നിന്നോ അവരുടെ വീട്ടുകാരില്‍ നിന്നോ പീഡനം ഏല്‍ക്കേണ്ടി വന്ന സ്ത്രീകളുടെ പരാതിയില്‍ മേല്‍ 6407 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇത് ഔദ്യോഗിക കണക്കു മാത്രമാണെന്നും യഥാര്‍ത്ഥത്തിലുള്ള കണക്കു ഇതിലും കൂടുതലാണന്നാണ് പറയപ്പെടുന്നത്.
കഴിഞ്ഞ വര്‍ഷം അസമില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അക്രമം 89.54 ശതമാനമാണ്. ദേശീയ തലത്തില്‍ ഇത് 41.7 ശതമാനമാണ്. ദേശീയ ശരാശരിയുടെ ഇരട്ടിയാണ് അസമില്‍ സ്ത്രീകള്‍ക്കെതിരായി നടക്കുന്ന അക്രമം.
ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. നേരത്തെ 2012ല്‍ ഏറ്റവും കൂടുതല്‍ കസ്റ്റഡി മരണങ്ങള് നടന്നത് അസമില്‍ തന്നെയാണെന്നും ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ റിപ്പോര്‍ട്ടില്‍ വന്നിരുന്നു.