രണ്ടാം യു പി എ സര്‍ക്കാരിന്റെ അവസാന മന്ത്രിസഭാ പുനഃസംഘടനയായിരിക്കും ഇതെന്ന് പ്രധാനമന്ത്രി മന്മോഹന് സിംഗ്. ഇനി ഒരു പുനഃസംഘടന ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധിക്ക് പാര്‍ട്ടിയെ ശക്തിപ്പെടുത്താനാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.
രാഹുലിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്ന് തനിക്ക് ആഗ്രഹമുണ്ടായിരുന്നെന്ന് അദ്ദേഹം വ്യക്തമാക്കി. നേരത്തെ തെരഞ്ഞെടുപ്പ് നടക്കാനുള്ള സാധ്യതയും പ്രധാനമന്ത്രി തള്ളിക്കളഞ്ഞു.
പുനഃസംഘടനയില്‍ പരിചയ സമ്പന്നതയ്ക്കും യുവത്വത്തിനും വകുപ്പുകളുടെ പ്രസക്തിക്കും ഒരു പോലെ സ്ഥാനം നല്‍കിയിട്ടുണ്ട്. പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തിനും നേതാക്കളെ നിയോഗിക്കേണ്ട ആവശ്യമുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.