ആസിഡാക്രമണത്തില്‍ പതിനെട്ടുകാരിക്ക് ഗുരുതരമായി പൊള്ളലേറ്റു

വെള്ളി, 26 ജൂലൈ 2013 (14:01 IST)
PRO
രാജ്യത്ത് വീണ്ടു ആസിഡാക്രമണം. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലെ വിജയ് നഗറിലുള്ള പതിനെട്ടുകാരിക്ക് നേരെയാണ് ക്രൂരമായ ആസിഡാക്രമണം ഉണ്ടായത്.

മോട്ടോര്‍ ബൈക്കിലെത്തിയ പ്രതിയായ ലാഹ്‌കാന്‍ റെയില്‍‌വെ ക്രോസ് മുറിച്ച് കടക്കുകയായിരുന്ന പതിനെട്ട് വയസുകാരിയുടെ മുഖത്ത് ഒഴിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ മുഖം പൂര്‍ണമായും പൊള്ളലേറ്റ നിലയിലായിരുന്നു.

പ്രദേശവാസികള്‍ പെണ്‍കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആസിഡ് എറിഞ്ഞ പ്രതി സംഭവസ്ഥലത്ത് നിന്നും ബൈക്കില്‍ രക്ഷപ്പെടുകയും ചെയ്തു.

പ്രതിക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ആസിഡാക്രമണങ്ങള്‍ വര്‍ദ്ധിച്ച് വരുന്നതില്‍ സുപ്രീം കോടതി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. രാജ്യത്ത് നിരവധി പെണ്‍കുട്ടികളാണ് ആസിഡാക്രമണങ്ങളില്‍ ജീവിതം നശിക്കുന്നത്.

വെബ്ദുനിയ വായിക്കുക