ആരുഷി കൊലക്കേസ്: തല്‍‌വാര്‍ ദമ്പതികളുടെ ഹര്‍ജി തള്ളി

ചൊവ്വ, 28 മെയ് 2013 (18:08 IST)
PRO
PRO
ആരുഷി കൊലക്കേസിലെ സാക്ഷി പട്ടികയില്‍ നിന്ന് 14 പേരെ ഒഴിവാക്കിയ സിബിഐ നടപടിക്കെതിരെ തല്‍വാര്‍ ദമ്പതികള്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. സാക്ഷികളെ വിളിച്ചുവരുത്തി മൊഴിയെടുക്കാന്‍ സിബിഐയെ നിര്‍ബന്ധിക്കാനാവില്ല. ഇക്കാര്യമുന്നയിച്ച് പരാതിക്കാര്‍ക്ക് ഉത്തര്‍പ്രദേശ് എഡിജിക്കും സിബിഐ ഡയറക്ടര്‍ അരുണ്‍ കുമാറിനും അപേക്ഷ സമര്‍പ്പിക്കാമെന്നും കോടതി വ്യക്തമാക്കി.

ജസ്റ്റീസ് ബിഎസ് ചൗഹാന്‍, ദീപക് മിശ്ര എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. നേരത്തെ ഇതേ ആവശ്യമുന്നയിച്ച് തല്‍വാര്‍ ദമ്പതികള്‍ അലഹബാദ് ഹൈക്കോടതി സമീപിച്ചുവെങ്കിലും ഹര്‍ജി നിരസിക്കുകയായിരുന്നു.

വെബ്ദുനിയ വായിക്കുക