ആന്റണി മത്സരിക്കണമെന്ന് സംസ്ഥാന നേതൃത്വം

വെള്ളി, 7 മാര്‍ച്ച് 2014 (14:22 IST)
PRO
PRO
ലോക്സഭ തെരഞ്ഞെടുപ്പില്‍ എ കെ ആന്റണി മത്സരിക്കണമെന്ന് സംസ്ഥാന നേതൃത്വം. ആന്റണിക്ക് ഇഷ്ടമുള്ള മണ്ഡലത്തില്‍ മത്സരിക്കാമെന്നതാണ് നേതൃത്വം മുന്നോട്ടു വയ്ക്കുന്ന ഓഫര്‍. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ വേണമെങ്കില്‍ ഒന്നാം സ്ഥാനത്ത് വരാന്‍ സാധ്യതയുള്ള നേതാവാണ് ആന്‍റണി.

അദ്ദേഹം മത്സരിച്ചാല്‍ ആ സീറ്റില്‍ മാത്രമല്ല, കേരളമാകെ അതിന്റെ അനുരണനം ഉണ്ടാകുമെന്നതാണ് സംസ്ഥാന നേതൃത്വത്തിന് പ്രതീക്ഷ നല്‍കുന്ന ഘടകം. ആന്റണിയുടെ ഇമേജിലൂടെ ലോക്‍സഭ തെരഞ്ഞെടുപ്പില്‍ വിജയം കൊയ്യാമെന്ന പ്രതീക്ഷയാണ് തീരുമാനത്തിന് പിന്നില്‍.

രാജ്യസഭയില്‍ ആന്‍റണിക്ക് രണ്ടുവര്‍ഷം ഇനിയും കാലമുണ്ട്. ഇപ്പോള്‍ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടാലും യുഡിഎഫിന് രാജ്യസഭ സീറ്റ് നഷ്ടപ്പെടില്ല. നിയമസഭയില്‍ ഭൂരിപക്ഷമുള്ളതിനാല്‍ യുഡിഎഫ് സ്ഥാനാര്‍ഥി ജയിക്കും. ആന്‍റണി മത്സരിക്കാന്‍ തീരുമാനിച്ചാല്‍ ജന്മനാടായ ആലപ്പുഴയായിരിക്കും തിരഞ്ഞെടുക്കുകയെന്നാണ് വിലയിരുത്തല്‍.

വെബ്ദുനിയ വായിക്കുക