ആം ആദ്മി പാര്‍ട്ടിക്ക് 12 കോടി രൂപ സംഭാവന ലഭിച്ചുവെന്ന് അരവിന്ദ് കേജ്‌രിവാള്‍
ഞായര്‍, 29 സെപ്‌റ്റംബര്‍ 2013 (15:43 IST)
PRO
ആം ആദ്മി പാര്‍ട്ടിക്ക് ഇതുവരെ 12 കോടി രൂപ സംഭാവന ലഭിച്ചുവെന്ന് അരവിന്ദ് കേജ്‌രിവാള്‍. ഇതില്‍ 10 ലക്ഷം രൂപയും റിക്ഷാക്കാരില്‍ നിന്നാണെന്നും അദ്ദേഹം പറഞ്ഞു.
ഇവരില്‍ പലരും ആദ്യമായാണ് ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് സംഭാവന നല്‍കുന്നതെന്നും കേജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുന്ന ആം ആദ്മി പാര്‍ട്ടി 20 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്.
ലഭിച്ച തുകയില്‍ 6.20 കോടി രൂപയും ഇന്ത്യയില്‍ നിന്നും ശേഷിക്കുന്ന തുക കാനഡ, അമേരിക്ക, ഹോങ്കോങ്, ആസ്ട്രേലിയ, സ്വിറ്റ്സര്‍ലാന്‍ഡ്, യുഎഇ എന്നിവിടങ്ങളിലെ ഇന്ത്യാക്കാരുടെ സംഭാവനയാണ്.