അഴിമതിയെ പ്രതിരോധിക്കാന്‍ ഇനി ‘പൂജ്യം രൂപാ നോട്ടുകളും’

വെള്ളി, 18 മാര്‍ച്ച് 2016 (16:23 IST)
രാജ്യത്ത് നടക്കുന്ന അഴിമതിക്ക് എതിരായി നിശബ്ദ യുദ്ധത്തിന് ഇനി 'പൂജ്യം രൂപാ നോട്ടും'. ഫിഫ്ത് പില്ലര്‍ എന്ന സര്‍ക്കാര്‍ ഇതര സംഘടനയാണ് വ്യത്യസ്ഥമായ ഈ സമര രീതിക്ക് നേതൃത്വം കൊടുക്കുന്നത്. സാധാരണക്കാര്‍ക്ക് ഉപയോഗിക്കുന്നതിനായി പൂജ്യം രൂപാ നോട്ടുകളും ഇവര്‍ അടിച്ചിറക്കി. ഉദ്യോഗസ്ഥര്‍ കൈക്കൂലി ആവശ്യപ്പെട്ടാല്‍ ഈ നോട്ടുകള്‍ നല്‍കി പ്രതിഷേധത്തില്‍ എല്ലാവരും അണിചേരണമെന്ന് ഇവര്‍ പറയുന്നു.
 
ഇത്തരമൊരു സമരരീതി പ്രോത്സാഹിപ്പിക്കേണ്ട സാഹചര്യമാണ് രാജ്യത്തുള്ളതെന്ന് ഫിഫ്ത് പില്ലറിന്റെ സ്ഥാപകന്‍ വിജയ് ആനന്ദ് വ്യക്തമാക്കി. 
 
നിയമപരമായി കൈക്കൂലി വാങ്ങുന്നത് ജയില്‍ ശിക്ഷയും സസ്പെന്‍ഷനും ലഭിക്കുന്ന കുറ്റമാണ്. ഈ സഹചര്യത്തില്‍ പൂജ്യം നോട്ടുകള്‍ നല്‍കുമ്പോള്‍ അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ ഭയപ്പെടും. ഇത് രാജ്യത്ത് അഴിമതി കുറയയാന്‍ കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക