അമ്മയെയല്ല അമ്മൂമ്മയെയാണ് പിന്തുടരുന്നതെന്ന് രാഹുല്‍ ഗാന്ധി

വെള്ളി, 24 മെയ് 2013 (19:30 IST)
PRO
PRO
കോണ്‍ഗ്രസ് അധ്യക്ഷയും തന്റെ അമ്മയുമായ സോണിയ ഗാന്ധി മൃദുവായ ആളാണെന്നും താന്‍ അങ്ങനെയല്ലെന്നും മകനും കോണ്‍ഗ്രസ് വൈസ് പ്രസിഡന്റുമായ രാഹുല്‍ ഗാന്ധി. താന്‍ ഇന്ദിരാഗാന്ധിയുടെ പാതയാണ് പിന്തുടരുന്നത്. പാര്‍ട്ടിയിലെ അച്ചടക്കലംഘനങ്ങള്‍ താന്‍ വെച്ചുപൊറുക്കില്ലെന്നും രാഹുല്‍ പറഞ്ഞു.

പാര്‍ട്ടി അച്ചടക്കം സംബന്ധിച്ചു കോണ്‍ഗ്രസ് പ്രസിഡന്റിന്റേത് മൃദു സമീപനമായിരിക്കാം. എന്നാല്‍ താന്‍ അങ്ങനെയല്ല. അച്ചടക്കരാഹിത്യം വച്ചു പൊറുപ്പിക്കില്ല. യോജിച്ച് പ്രവര്‍ത്തനമാണു പാര്‍ട്ടിക്ക് ഇന്നാവശ്യം - രാഹുല്‍ പറഞ്ഞു.

ദില്ലിയിലെ ഡിപിസിസി ഓഫീസില്‍ നടന്ന കോണ്‍ഗ്രസ് പാര്‍ട്ടിയിലെ വ്യത്യസ്ത തലങ്ങളിലുള്ള പാര്‍ട്ടി യോഗത്തിലാണ് രാഹുല്‍ ഇങ്ങനെ പ്രതികരിച്ചത്. തെരഞ്ഞെടുപ്പു മുമ്പില്‍ കണ്ട് നേരത്തെ ഒരുക്കങ്ങള്‍ ആരംഭിക്കണമെന്ന് അദ്ദേഹം എംപിമാരോടും എംഎല്‍എമാരോടും രാഹുല്‍ ആവശ്യപ്പെട്ടു.

വെബ്ദുനിയ വായിക്കുക