പീഡന കഥകൾക്ക് നമ്മുടെ നാട്ടിൽ ഒരു പഞ്ഞവുമില്ലാതായിരിക്കുകയാണ്. അക്കൂട്ടത്തിലേക്ക് ഇതാ ചെന്നൈയിൽ നിന്നതും മറ്റൊരു പീഡന വാർത്ത കൂടി. അമ്മയുടെ കാമുകൻ ചെറുപ്പം മുതൽ തന്നെ പീഡിപ്പിക്കാറുണ്ടായിരുന്നുവെന്ന് പെൺകുട്ടി വെളിപ്പെടുത്തി. ലക്ഷ്മി രാമകൃഷ്ണൻ അവതാരകയായ സോൽവതെല്ലാം ഉൺമൈ എന്ന പരിപാടിയിലാണ് പെൺകുട്ടി എല്ലാ കാര്യങ്ങളും വെളിപ്പെടുത്തിയത്.
പെൺകുട്ടിയുടെ വെളിപ്പെടുത്തൽ വിവാദമായതോടെ കുറ്റാരോപിതനായ വൈകുണ്ഠനും ഭാര്യയും പരിപാടിയിൽ എത്തി. എന്നാൽ, ആരെയും ഞെട്ടിക്കുന്ന പ്രതികരണമായിരുന്നു അയാളുടേത്. അവളെ ഞാൻ പീഡിപ്പിച്ചിട്ട് ഒളിച്ചോടിയില്ല, ചിലവിനു കൊടുക്കുന്നുണ്ട്. പണിയെടുത്ത് അവളെയും സഹോദരിമാരെയും സംരക്ഷിക്കുന്നുണ്ട്. ഞാൻ ആരെയും വഞ്ചിച്ചിട്ടില്ല. അല്ലെങ്കിൽ, അവർക്ക് എന്നെ ജയിലിൽ അടക്കാമായിരുന്നല്ലോ? എന്നായിരുന്നു അയാളുടെ പ്രതികരണം.