അന്താരാഷ്ട്ര യോഗാദിനാചരണത്തില്‍ ദേശീയപതാകയെ അപമാനിച്ചെന്ന് പരാതി: നരേന്ദ്രമോദിക്കെതിരെ കേസ്

വ്യാഴം, 30 ജൂണ്‍ 2016 (08:32 IST)
അന്താരാഷ്ട്ര യോഗാദിനാചരണത്തിനിടെ ദേശീയ പതാകയെ അപമാനിച്ചെന്ന പരാതിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കേസ്‌. ബീഹാര്‍ സ്വദേശിയായ പ്രകാശ് കുമാറാണ് ഈ കേസ് ഫയല്‍ ചെയ്തത്‌.
 
ജൂണ്‍ 21ന് നടന്ന യോഗാദിനാചരണ പരിപാടിക്കിടെ മുഖവും കൈയും തുടയ്ക്കാനുള്ള ടവല്‍ മാത്രമായാണ് മോദി ദേശീയപതാക ഉപയോഗിച്ചതെന്ന് പരാതിക്കാരനായ പ്രകാശ് കുമാര്‍ വ്യക്തമായി. ഇത്തരമൊരു പ്രവര്‍ത്തിയിലൂടെ രാജ്യത്തെ മുഴുവന്‍ ജനങ്ങളേയും ദേശീയ പതാകയേയുമാണ് മോദി അപമാനിച്ചതെന്നും പരാതിക്കാരന്‍ കുറ്റപ്പെടുത്തി.
 
താന്‍ ഉന്നയിച്ച വാദങ്ങളെല്ലാം തെളിയിക്കുന്നതിനായി യോഗദിനാചരണത്തില്‍ പങ്കെടുക്കുന്ന മോദിയുടെ നിരവധി ചിത്രങ്ങളും ഇയാള്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. വിശദമായ വാദത്തിനായി കോടതി ഈ കേസ് ജൂലൈ 16-ലേക്ക് മാറ്റിയിരിക്കുകയാണ്.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക