ദത്തെടുത്ത അഞ്ച് വയസ്സുകാരിയെ വീട്ടുകാര്‍ മര്‍ദ്ദിച്ചു കൊന്നു. ഇന്‍ഡോറിലെ ഒരു കുടുംബം നാല് മാസം മുമ്പ് ദത്തെടുത്ത കുഞ്ഞാണ് കൊല്ലപ്പെട്ടത്. രാജേഷ് സിംഗ് സായിംഗര്-ബേബി സായിംഗര് ദമ്പതികളാണ് ദത്തെടുത്ത പെണ്‍കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയത്.
വിവാഹിതരായി ആറ് വര്‍ഷമായിട്ടും മക്കള്‍ ഉണ്ടാകാതിരുന്ന ദമ്പതികള്‍ യുപിയിലുളള ബന്ധുക്കളില്‍ നിന്ന് ഒരു പെണ്‍കുഞ്ഞിനെ ദത്തെടുക്കുകയായിരുന്നു. കുഞ്ഞിനെ ഇവര്‍ മര്‍ദ്ദിച്ചിരുന്നതായും തറയിലാണ് കിടത്തിയിരുന്നതെന്നും അയല്‍ക്കാര്‍ പറയുന്നു.
കഴിഞ്ഞ ദിവസം കുട്ടിയുടെ കരച്ചില്‍കേട്ടതായി നാട്ടുകാര്‍ പറഞ്ഞു. കുഞ്ഞിനെ ഷീറ്റില്‍ പൊതിഞ്ഞ് പുറത്തേക്ക് കൊണ്ട് വരുന്നത് കണ്ട അയല്‍ക്കാരോട് കുഞ്ഞിന് സുഖമില്ലെന്നും ആശുപത്രിയില്‍ കൊണ്ടുപോകുകയാണെന്നും അറിയിക്കുകയായിരുന്നു. എന്നാല്‍ നാട്ടുകാര്‍ ഇതില്‍ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് കുഞ്ഞ് മരിച്ച വിവരം അറിയുന്നത്.
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായാട്ടുണ്ടെന്നും തലയിലേറ്റ മുറിവാണ് മരണകാരണം എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.