ഇസ്ലാം എന്നാല്‍

ഇസ്ലാം എന്നാല്‍ എന്താണ്? അതൊരു മതത്തിന്‍റെ പേരാണെന്നാണ് പലരുടേയും വിചാരം. ഇസ്ലാം മതമല്ല; ജീവിതചര്യയാണ് . പരമകാരുണികനുള്ള സമര്‍പ്പണമാണ്

അറബി ഭാഷയില്‍ ‘ഇസ്ലാം‘ എന്ന വാക്കിന്‍റെ അര്‍ഥം സര്‍വവും സമര്‍പ്പിക്കുക. വഴങ്ങുക, വണങ്ങുക, അനുസരിക്കുക, എന്നൊക്കെയാണ്. ദൈവത്തിനു മുന്നിലുള്ള പൂര്‍ണമായ സമര്‍പ്പണം, വണങ്ങല്‍ എന്നാണ് ഇസ്ലാം എന്ന പദത്തിന്‍റെ വിവക്ഷ

ഇസ്ലാം എന്ന സന്ദേശത്തിന് ,ജീവിത ദര്‍ശനത്തിന് വിശാലമായ അര്‍ഥതലമാണുള്ളത്.അതു പരിമിതമല്ല.ഭൂമിയും അതിലെ മനുഷ്യനും ജീവജാലങ്ങളും സസ്യങ്ങളും മാത്രമല്ല, ഗോളങ്ങളും സൗരയൂഥങ്ങളും എല്ലാം ഉള്‍പ്പെടുന്ന പ്രപഞ്ചം ആകമാനം ദൈവകല്‍പനകള്‍ക്കു വഴങ്ങുന്നതും ദൈവേച്ഛയെ വണങ്ങുന്നതുമാണ്.

അതുകൊണ്ടാണ് അണുവിട മാറാത അവ നിശ്ചിത രീതിയില്‍ നിദ്ദിഷ്ട വഴികളില്‍ സഞ്ചാരവും ജീവിതവും തുടര്‍ന്നുകൊണ്ടേയിരിക്കുന്നത്.എല്ലാം പൂര്‍ണ്‍നമായി ദൈവേച്ഛയ്ക്കും കല്പനകള്‍ക്കും വിധേയം.

ഇത് സമഗ്രവും വിശാലവും സര്‍വ്വസ്വാംശീകൃതവുമായ വീക്ഷണമാണ് എല്ലാ കാലത്തും എല്ലാ രാജ്യത്തും എല്ലാ സമൂഹത്തിലുമായി ജീവിച്ച സത്യവിശ്വാസികളും ദൈവഭക്തന്മാരും എല്ലാ സജ്ജനങ്ങളും ആനില്യ്ക്ക് ഇസ്ലാം വിശ്വാസത്തിന്‍റെ ഭാഗമാണെന്ന് കരുതാം.


വാസ്തവത്തില്‍ ഇസ്ലാമിക വീക്ഷണത്തിനു മതപരിവേഷമില്ല . ദൈവത്തിലുള്ള അചഞ്ചലമായ വിശ്വാസവും സത്യനിഷ്ഠയും സംശുദ്ധമായ ജീവിതവുമുണ്ടെങ്കില്‍ ഒരാള്‍ ഇസ്ലാമാണ് എന്നു പറയേണ്ടി വരും.

ലോകത്തെ മിക്ക മതങ്ങളും ഏതെങ്കിലും ദൈവത്തിന്‍റെയോ മത സ്ഥാപകന്‍റെയോ മതം ഉദ്ഭവിച്ച പ്രദേശത്തിന്‍റെയോ പേരിലാണ് അറിയുന്നത്. ‘ഇസ്ലാം മതം‘ ഇതില്‍നിന്നു വ്യത്യസ്തമാണ്. കാരണം ,ഇസ്ലാം എന്ന പദത്തില്‍ ദൈവത്തിന്‍റെയോ പ്രവാചകരുടേയോ പ്രദേശത്തിന്‍റെയോ സൂചനകളോ ചിഹ്നങ്ങളൊ നിബന്ധനകളോ ഇല്ല

ഏതെങ്കിലും പ്രത്യേക സമൂഹത്തെയോ പ്രദേശത്തെയോ വ്യക്തികളെയോ മാത്രം പ്രതിനിധാനം ചെയ്യുന്നതല്ല ഈ മതമെന്ന സന്ദേശമാണ് പേരിലൂടെത്തന്നെ ഇസ്ലാം നല്‍കുന്നത്‌. എന്നല്‍ ഇതൊരു മതാനുശ്താനമായി മാറിയതോടെ വാസ്തവത്തില്‍ ഇസ്ലാമിന്‍റെ വീശാലതയും സമഗ്രതയും ചുരുങ്ങുകയാണ് ചെയ്തത്.


വെബ്ദുനിയ വായിക്കുക