ലോകസംഗീതം ക്ളാസിക്കല്‍ രീതികളില്‍ നിന്നും റൊമാന്റിസത്തിലേക്കുള്ള പരിണമിക്കുന്ന കാലഘട്ടത്തില്‍ മുഖ്യ പങ്കു വഹിച്ച ലുഡ്വിംഗ് വാന്‍ ബീഥോവന് എന്ന പ്രശസ്ത ജര്‍മ്മന്‍ സംഗീതജ്ഞന്റെ ജന്മദിനമാണ് 1770 , ഡിസംബര്‍ 16.
ഈ ചെറുപ്പക്കാരനെ ശ്രദ്ധിക്കൂ ഇവന് സംഗീതലോകത്തെ രാജാവായി മാറുമെന്ന് ലോകപ്രശസ്ത സംഗീതജ്ഞന് മൊസാര്‍ട്ട്, ബീഥോവനെ കുറിച്ച് നടത്തിയ പ്രവചനം തികച്ചും ശരിയാവുകയായിരുന്നു.
28-ാമത്തെ വയസ്സ് മുതല്‍ ബധിരനായി മാറിയ ബീഥോവന്റെ സംഗീത സൃഷ്ടികളോട് ഒപ്പം വയ്ക്കാവുന്ന സൃഷ്ടികള്‍ ഇന്നും കുറവാണ്. ലോകം കണ്ട ഏറ്റവും പ്രതിഭാധനനായ പാശ്ഛാത്യ സംഗീതജ-്ഞന്‍ ബീഥൊവന്‍ ആയിരിക്കും
1770 ഡിസംബര്‍ 16ന് ജര്‍മ്മനിയിലെ ബോണ്‍ പട്ടണത്തില്‍ ജോമോന് - മഗ്ദലന ദന്പതികള്‍ക്കാണ് ബീഥോവന് ജനിച്ചത്. കരള്‍ രോഗം ബാധിച്ച് 1826 മാര്‍ച്ച് 26 ന് അദ്ദേഹം അന്തരിച്ചു. ബീഥോവന് മരിച്ചിട്ട് 2007 ല്‍ 180 വര്‍ഷം തികഞ്ഞു
ബീഥോവന്റെ അച്ഛന് ബോണിലെ പ്രതിനിധി സഭയിലെ ആസ്ഥാന സംഗീതജ്ഞനായിരുന്നു. മദ്യപനായിരുന്ന ആയിരുന്ന അദ്ദേഹം.കടുത്ത ശിക്ഷണ രീതികളിലൂടെയാണ് ബീഥോവനെ സംഗീതം അഭ്യസിപ്പിച്ചിരുന്നത്.
കുറഞ്ഞ നാളുകള്‍ക്കുള്ളില്‍ തന്നെ ബീഥോവന്റെ സംഗീതം ജനം ശ്രദ്ധിച്ചു തുടങ്ങിയിരുന്നു. പ്രതിനിധി സഭയിലെ അധ്യക്ഷന്‍ ബീഥോവനെ സാന്പത്തിക സഹായം നല്കി പ്രോത്സാഹിപ്പിച്ചു.
17-ാമത്തെ വയസ്സില്‍ അമ്മയുടെ മരണം സഹോദരങ്ങളുടെ പരിപാലനം ബീഥോവന്റെ ഉത്തരവാദിത്തമായി. പൊതുവേദികളില്‍ സംഗീത വിരുന്ന് നടത്തി തനിക്കാവശ്യമുള്ള പണം സ്വരൂപിച്ചിരുന്നു ബീഥോവന്.
22-ാമത്തെ വയസ്സില്‍ വിയന്നയിലേക്ക് നീങ്ങിയ ബിഥോവന് ഹെയ്ഡന് എന്ന പ്രശസ്ത സംഗീതജ്ഞന്റെ ശിഷ്യത്വം സ്വീകരിച്ചു. ഹെയ്ഡന്റെ കീഴില്‍ സംഗീതത്തില്‍ കൂടുതല്‍ പഠനങ്ങള്‍ നടത്തി. പിയാനോ വായനക്കാരന് എന്ന നിലയില്‍ നിന്നും സംഗീതം ചിട്ടപ്പെടുത്തുന്ന നിലയിലേക്ക് ഉയര്‍ന്നു.
പ്രശസ്ത സംഗീതജ്ഞന്മാര് ബീഥോവന്റെ സംഗീത കാലഘട്ടത്തെ മൂന്ന് ഘട്ടങ്ങളായി തിരിക്കുന്നു. ഒന്നാം ഘട്ടത്തിലാണ് ബീഥോവന് ആദ്യത്തെ രണ്ട് സിംഫണികള്‍, പിയാനോ സൊനാറ്റകള്‍ എന്നിവ ചിട്ടപ്പെടുത്തിയത്.
രണ്ടാമത്തേത് ബീഥോവന് സംഗീത രചനാ രംഗത്ത് അവലംബിച്ച നവീന രീതികളുടെ കാലഘട്ടത്തെയാണ്. ഈ കാലയളവിലാണ് മൂന്നു മുതല്‍ എട്ട് വരെയുള്ള സിംഫണികള്‍, മൂണ്‍ലൈറ്റ് എന്ന് പ്രശസ്തമായ പിയാനോ സൊനാറ്റോ എന്നിവ രചിച്ചത്.
1816 മുതല്‍ 1826 വ രെയുള്ള ബീഥോവന്റെ മൂന്നാം കാലഘട്ടത്തില്‍ അദ്ദേഹം സംഗീതലോകത്തെ ഉന്നതങ്ങളില്‍ എത്തിയിരുന്നു. സംഗീതത്തില്‍ വളരെ ഗഹനമായ രചനകള്‍ നടത്തിയത് ഇക്കാലയളവ ലായിരുന്നു.
ബീഥോവന് മൂന്നാം കാലഘട്ടത്തില്‍ ചിട്ടപ്പെടുത്തിയ സംഗീതകുറിപ്പുകള്‍ സംഗീതരംഗത്ത് ഇന്നും അത്ഭുതമുളവാക്കുന്നവയാണ്.വളരെ വ്യത്യസ്തമായ ജീവിതരീതികള്‍ ആയിരുന്നു ബീഥോവന്റേത്. മുഷിഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുകയെന്നത് അതിലൊന്ന് മാത്രം.
ജീവിതത്തിലെ പ്രതിസന്ധികള്‍ അദ്ദേഹത്തെ ആത്മഹത്യകളുടെ വക്കിലെത്തിച്ചിരുന്നു. എന്നാലും ജീവിതത്തോട് ധീരനായി പോരാടാനുള്ള കഴിവ് അദ്ദേഹത്തിന്റെ സൃഷ്ടികളില്‍ നമുക്ക് കാണാം.