ഓണപ്പാട്ട്

ചൊവ്വ, 28 ഓഗസ്റ്റ് 2012 (19:32 IST)
ഓണത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ പൂവിളികളോടൊപ്പം മലയാളികളുടെ മനസില്‍ ഓണപ്പാട്ടുകളുടെ ഈരടികളും കടന്ന് വരാറുണ്ട്. ഈ ഓണത്തിന് മലയാളം വെബ്ദുനിയ, അജീഷ് ദാസന്‍ എന്ന യുവകവി എഴുതിയ ഓണപ്പാട്ട് അവതരിപ്പിക്കുയാണ്. വായനക്കാര്‍ അഭിപ്രായം അറിയിക്കുമല്ലോ?

ഓണപ്പാട്ട്
PRO
PRO







ആദ്യത്തെ പൂക്കലം ഓര്‍മ്മയില്‍ നീയിട്ടു
അന്നത്തെ ഓണവും പങ്കു വെച്ചു.
ചെമ്പാവ് ചോറിന്‍ ചെറുപ്പമാണെങ്കിലും
ചൊല്ലതെ ചൊല്ലി നാമിരുന്നു.
പൂക്കള്‍ നുള്ളാതെ നുള്ളി നാമിരുന്നു...

ചിങ്ങപ്പൂവൊന്നെറിഞ്ഞപ്പുറം നീ നില്‍ക്കെ
എന്നുള്ളില്‍ എന്തായിരുന്നുവെന്നോ.
മന്നിലോരോ ദിനങ്ങളും ഓണമെന്നോ
പൂക്കാ മരങ്ങളെ പൂമരമാക്കുന്ന
പൊന്നോണ നാളെന്ന് വന്ന് ചേരും
എന്റെ പൊന്നിന്‍‌കുടമേ നീയെന്ന് വന്ന് ചെരും.

ഓരോ തുമ്പയും ഓണ നിലാവത്ത്
ഓര്‍ക്കനിരിക്കുന്ന നേരമാണ്.
ഇന്ന് പാരാകെ പൂവിളി ദൂരമാണ്.
എങ്ങോ മറഞ്ഞ നീ- ഇന്നടുത്തെത്തുമ്പോള്‍
എണ്ണാതെ മൂന്നടി ഞനെടുക്കും
എന്റെ നെഞ്ചിലെ മാവേലി നീയാണ്...
PRO
അജീഷ് ദാസന്‍

വെബ്ദുനിയ വായിക്കുക