തെസാരസ് നിര്‍മ്മാതാവായ റോജറ്റ് സാഹിത്യകാരനോ, ഭാഷാ ശാസ്ത്രജ്ഞനോ ആയിരുന്നില്ല. മറിച്ച് ശാസ്ത്രജ്ഞനായിരുന്നു. അദ്ദേഹം പഠിച്ചത് വൈദ്യം. പ്രയോഗിച്ചത് ഊര്‍ജ്ജതന്ത്രം.
സിനിമയുടെയും ടി.വി.യുടെയും പിതാമഹന്മാരില് ഒരാളായി റോജറ്റിനെ കണക്കാക്കണം. കാഴ്ചയുടെ മായികതയെക്കുറിച്ച് അദ്ദേഹം ഒട്ടേറെ പരീക്ഷണങ്ങള്‍ നടത്തി; ലേഖനങ്ങള്‍ എഴുതി. അവ തെളിയിക്കുന്ന ലഘു ഉപകരണങ്ങള്‍ നിര്‍മ്മിച്ചു.
പെഴ്സിസ്റ്റന്‍സ് ഓഫ് വിഷന്‍ എന്നൊരു പ്രതിഭാസം ഉണ്ടെന്ന അദ്ദേഹത്തിന്റെ തിരിച്ചറിവാണ് പില്ക്കാലത്ത് ചലിക്കുന്ന ചിത്രങ്ങളുടെയും സിനിമയുടെയും പിറവിക്കു കാരണമായത്.
1805 മുതല്‍ സ്വന്തം ആവശ്യത്തിനായി സമാഹരിച്ചു സൂക്ഷിച്ച പദ- പര്യായ - പദസമുച്ചയ ശേഖരം, 1852ല്‍ റോജറ്റ്സ് തെസാറസ് ഓഫ് വേഡ്സ് ആന്റ് ഫ്രെയ്സസ് എന്ന പേരില്‍ പുസ്തകമാവുന്നത്.
പുസ്തകം ഉണ്ടായതില്‍ പിന്നെ ഒരിക്കലും ഇതിന്റെ അച്ചടി മുടക്കേണ്ടി വന്നിട്ടില്ല. ഇപ്പോള്‍ നെറ്റിലും തെസാറസ് ലഭ്യമാണ്.
റോജറ്റ്- തെസാറസ് ഉണ്ടാക്കിയ ശാസ്ത്ര്ജ്ഞന്‍
14-ാം വയസ്സില്‍ അദ്ദേഹം എഡിന്‍ബറോ സര്‍വ്വകലാശാലയില്‍ മെഡിസിന് പഠിക്കുകയായിരുന്നു. പിന്നീട് മാഞ്ചസ്റ്ററിലെ ധനികന്റെ മകളെ പഠിപ്പിക്കുന്ന ചുമതലയേറ്റു. 1808 മുതല്‍ 40 വരെ അദ്ദേഹം വൈദ്യശാസ്ത്രത്തില്‍ പ്രത്യേകിച്ച് ഇന്ദ്രിയങ്ങളെക്കുറിച്ചുള്ള പഠനത്തില്‍ ശ്രദ്ധിച്ചു.
1814ല്‍. മാഞ്ചസ്റ്റര്‍ മെഡിക്കല്‍ സ്കൂള്‍ സ്ഥാപിക്കുന്നതില്‍ റോജറ്റിന് പങ്കുണ്ടായിരുന്നു. ഇതിനിടെയാണ് സഖ്യകളുടെ റൂട്ടും പവേഴ്സും കണ്ടു പിടിക്കാനുള്ള ലോഗ് - ലോഗ് സ്ളെഡ് റൂള്‍ അദ്ദേഹം കണ്ടു പിടിച്ചത് .
150 കൊല്ലങ്ങള്‍ക്കു ശേഷം കാല്‍ക്കുലേറ്റര്‍ കണ്ടും പിടിക്കും വരെ ഈ ലോഗരിതമായിരുന്നു സ്കൂളുകളും സര്‍വ്വകലാശാലകളും ആശ്രയിച്ചിരുന്നത്.
റോജറ്റിന് റോയല്‍ സൊസൈറ്റിയില്‍ ഫെലോ ആയി അംഗത്വം കിട്ടി. 1848ല്‍ റോയല്‍ സൊസൈറ്റിയുടെ സെക്രട്ടറിയുടെ സ്ഥാനത്ത് നിന്നും വിരമിച്ച ശേഷമാണ് റോജറ്റ് തെസാറസിലേക്ക് തിരിയുന്നത്.
1874 ലാണ് കാഴ്ചയുടെ മായികതയെക്കുറിച്ച് അദ്ദേഹം പ്രബന്ധമെഴുതുന്നുണ്ട്. ജനലിന്റെ മരപ്പാളിക്കിടയിലൂടെ ഒരു കുതിരവണ്ടിയുടെ ചക്രങ്ങള്‍ കറങ്ങുന്നത് കാണാനിടയായതാണ് പെഴ്സിസ്റ്റന്‍സ് ഓഫ് വിഷന്‍ എന്ന സിദ്ധാന്തമുണ്ടാക്കാന് ഇടവരുത്തിയത്.
ഇത് 75 കൊല്ലങ്ങള്‍ക്കു ശേഷം സിനിമയുടെ പിറവിയില്‍ കൊണ്ടെത്തിച്ചു. നിശ്ഛിത വേഗത്തില്‍ ചിത്രങ്ങള്‍ ചലിക്കുമ്പോഴുണ്ടാവുന്ന നൈരന്തര്യം ചിത്രങ്ങള്‍ക്ക് ചലനാത്മകത ഉണ്ടാക്കുന്നു എന്നദ്ദേഹം കണ്ടറിഞ്ഞു.