മേഘജ്യോതിസ്സുതന്‍ ക്ഷണിക ജീവിതം

( പ്രമുഖ പത്രപ്രവര്‍ത്തകനും,എഴുത്തുകാരനും മാതൃഭൂമി പത്രാധിപസമിതി അംഗവുമായിരുന്ന മംഗലാട്ട് രാഘവന്‍ സഞ്ജയന്‍ സാംസ്കാരിക സമിതിക്കു വേണ്ടി തയ്യാറാക്കിയ ലേഖനത്തില്‍ നിന്നെടുത്ത പ്രസക്തഭാഗങള്‍)

തലശ്ശേരിയില്‍ ഉദയം കൊണ്ടു കേരളത്തിന്‍റെ അന്തരീക്ഷത്തില്‍ പ്രോജ്ജ്വല പ്രഭ ചിതറി പെട്ടെന്നു മറഞ്ഞുപോയ ഒരു നക്ഷത്രമാണ് നമുക്കെല്ലാം എന്നും പ്രിയങ്കരനായ സഞ്ജയന്‍ എന്ന എം.ആര്‍. നായര്‍.

അതുകൊണ്ടാണ്കേവലം നാല്‍പതു വയസ്സു പൂര്‍ത്തിയാക്കി അദ്ദേഹം മണ്‍മറഞ്ഞപ്പോള്‍ സമൂഹത്തിലെ മേലേക്കിടക്കാരോടൊപ്പം അവരും നൊമ്പരം കൊണ്ടത്.

അതുകൊണ്ടാണ് അക്രമങ്ങളും അഴിമതികളും മറ്റത്യാചാരങ്ങളും നമ്മുടെ ചുറ്റുപാടില്‍ നടമാടുമ്പോള്‍ സഞ്ജയന്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് അഭ്യസ്തവിദ്യരെപ്പോലും സാമാന്യരും ഇന്നു പറയുന്നത്.

സഞ്ജയനിലൂടെ മാണിക്കോത്ത് രാമുണ്ണിനായരെ പരിചയപ്പെട്ടവരെല്ലാം എക്കാലത്തും ഇങ്ങിനെ പറഞ്ഞെുന്നുവരും.

തലശ്ശേരിയില്‍ തിരുവങ്ങാട്ടെ ഒതയോത്ത് വീട്ടില്‍ കുഞ്ഞിരാമന്‍ വൈദ്യരുടെയും മാണിക്കോത്ത് പാറുഅമ്മയുടെയും മകനായി മാണിക്കോത്ത് രാമുണ്ണി നായര്‍ ജനിച്ചു. (വൈദ്യര്‍ എന്നത് ഒരു സ്ഥാനപ്പേരാണ്).

തലശ്ശേരിക്കടുത്ത പുല്ല്യോട്ട് പ്രദേശത്താണ് മാണിക്കോത്ത് തറവാട്. ഒതയോത്ത് ഈ തറവാടിന്‍റെ ഒരു താവഴി വീടാണ്. മാണിക്കോത്ത് വീട്ടുവളപ്പിലാണ് സഞ്ജയന്‍ അന്ത്യവിശ്രമം കൊള്ളുന്നത്.

സഞ്ജയന്‍റെ എട്ടാമത്തെ വയസ്സില്‍ കുഞ്ഞിരാമന്‍ വൈദ്യര്‍ നിര്യാതനായി. ഈ ബന്ധത്തില്‍ കരുണാകരന്‍, രാമുണ്ണി, പാര്‍വ്വതി എന്നിങ്ങനെ 3 കുട്ടികളാണ് പാറുക്കുട്ടിയമ്മയ്ക്കു പിറന്നത്.

പുനര്‍വിവാഹതിയായ ഇവര്‍ക്കു കുഞ്ഞിരാമന്‍, ബാലകൃഷ്ണന്‍, ശ്രീധരന്‍ എന്നിങ്ങനെ മൂന്നു കുട്ടികള്‍കൂടി പിറന്നു. മക്കളില്‍ മൂുത്ത മകന്‍ കരുണാകരന്‍ പുനര്‍വിവാഹിതയായ ഇവര്‍ക്കു കുഞ്ഞിശങ്കരന്‍, ബാലകൃഷ്ണന്‍, ശ്രീധരന്‍ എന്നിങ്ങനെ മൂന്നു കൂട്ടികള്‍കൂടി പിറന്നു.

മക്കളില്‍ മൂത്തമകന്‍ കരുണാകരന്‍ നായര്‍ റവന്യൂ വകുപ്പദ്യോഗസ്ഥനായിരിക്കെയും ഒടുവിലത്തെ മകന്‍ ശ്രീധരന്‍ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കെ ടൈഫോയ്ഡ് പിടിപെട്ടും നേരത്തെ മരിച്ചു.

കോഴിക്കോട് സാമൂതിരി ഹൈസ്കൂള്‍ ഹെഡ്മാസ്റ്റര്‍ പി. കുഞ്ഞിരാമന്‍നായരുടെ പത്നിയായിരുന്ന മൂന്നാമത്തെ മകള്‍ പര്‍വ്വതിക്കുട്ടിയമ്മ തുടര്‍ന്നു നിര്യാതയായി.

സഞ്ജയന്‍റെ ചരമത്തിനുശേഷം നീണ്ടവര്‍ഷങ്ങള്‍ കഴിഞ്ഞിട്ടാണ് മാതാവ് പാറുക്കുട്ടിയമ്മ മരിച്ചത്. സഹോദരന്മാരായ കുഞ്ഞിശങ്കരന്‍ നായരും (കോയമ്പത്തൂര്‍) ബാലകൃഷ്ണന്‍ നായരും (റിട്ട. ഹൈസ്കൂള്‍ അദ്ധ്യാപകന്‍) ജീവിച്ചിരിപ്പുണ്ട്.

വൈവിദ്ധ്യമുറ്റ ഹ്രസ്വജീവിതം

വൈവിദ്ധ്യമുറ്റതായിരുന്നു സഞ്ജയന്‍റെ ഹ്രസ്വജീവിതം. വിദ്യാഭ്യാസത്തിനുശേഷം സര്‍ക്കാര്‍ സര്‍വീസില്‍ കടന്നു കൂടുകയെന്ന അക്കാലത്തെ പതിവനുസരിച്ചു കോഴിക്കോട് ഹജാരാഫീസില്‍ കുറിച്ചിട അദ്ദേഹം ക്ളാര്‍ക്കായി ജോലി നോക്കിയിരന്നു.

അദ്ദേഹത്തിന്‍റെ കുടുംബക്കാരില്‍ പലതും അന്ന് റവന്യു വകുപ്പില്‍ ഉദ്യോഗസ്ഥന്മാരായിട്ടുണ്ടായിരുന്നു. ഉയര്‍ന്ന പരീക്ഷയോഗ്യതയുള്ളതുകൊണ്ടു എളുപ്പത്തില്‍ ഡെപ്യൂട്ടി കലക്ടറായി ഉയരാമെന്നതിനാല്‍ അവരുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് മനസില്ലാമനസ്സോടെ അദ്ദേഹം ക്ളര്‍ക്കായി ചേര്‍ന്നതത്രെ.

ഏതായാലും വീര്‍പ്പുമുട്ടിക്കുന്ന ആ അന്തരീക്ഷത്തില്‍ നിന്നദ്ദേഹം വേഗം വിടുതി നേടി. മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ ഇംഗ്ളീഷ് ലക്ചററായി...................................................................................

ഭാഷാപോഷിണിയിലേയ്ക്കും മറ്റും പ്രൗഢലേഖനങ്ങളിലൂടെ പരക്കെ പ്രശസ്തനായപ്പോഴാണ് 1934 ല്‍ അദ്ദേഹം കോഴിക്കോട്ടെ പാരമ്പര്യ പ്രശസ്തിയുള്ള വാരികയായ കേരളപത്രികയുടെ പത്രാധിപരായത്.

തലശ്ശേരിയില്‍ നിന്നു ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം കോഴിക്കോട്ടുപോയിട്ടാണ് തുടക്കത്തില്‍ പത്രാധിപ ജോലി അദ്ദേഹം നിര്‍വ്വഹിച്ചത്. മുഖപ്രസംഗവും തന്‍റെ സ്വന്തം പേജായ എട്ടാപേജിലക്കേുള്ള ലേഖനവും തയ്യാറാക്കലും മറ്റു പേജുകള്‍ സംബന്ധിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കലുമായിരുന്നു അദ്ദേഹത്തിന്‍റെ മുഖ്യജോലി...........................................................................

സുദീര്‍ഘമായ പാരമ്പര്യമുണ്ടെങ്കിലും ക്ഷയോന്മുഖമായിരുന്ന ഈ വാരിക എം.ആര്‍. നായര്‍ പത്രാധിപരായതോടെ പുതുജീവന്‍ കൈവരിച്ചു.

സഞ്ജയന്‍ എന്ന തൂലികാനാമത്തില്‍പത്രികയുടെ എട്ടാം പേജില്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങിയ നര്‍മ്മലേഖനങ്ങളായിരുന്നു ഈ സ്ഥിതിമാറ്റത്തിനു പ്രധാനകാരണം.


സഞ്ജയന്‍റെ എട്ടാപേജ് വായിക്കുവാന്‍ വരിക്കാരും അതിന്‍റെ എത്രയെങ്കിലും മടങ്ങുവരുന്ന വായനക്കാരും ആകാംക്ഷയോടെ കാത്തിരിക്കുന്ന സ്ഥിതി വിശേഷമുളവായി. വായനശാലകളിലും പത്രികതപാലില്‍ വരുത്തിയിരുന്ന വരിക്കാരുടെ വീടുകളിലും എട്ടാം പേജ് വായിക്കാന്‍ വരുന്നവരുടെ തിരക്കനുഭവപ്പെട്ടു..............................................................................

1936 ല്‍ എം.ആര്‍. നായര്‍ സ്വന്തം ഉത്തരവാദിത്തത്തിലും പത്രാധിപത്യത്തിലും സഞ്ജയന്‍ മാസിക ആരംഭിച്ചു. മലയാളത്തില്‍ ഉന്നതനിലവാരമുള്ള ഒരു ഹാസ്യമാസികയുടെ ഉദയം കൊള്ളലായിരുന്നു അത്.

വേണ്ടത്രവരിക്കാരും വില്‍പ്പനയും ഉണ്ടായിട്ടുകൂടി ദീര്‍ഘകാലം അതൊറ്റയ്ക്ക് നടത്തിക്കൊണ്ടുപോകാന്‍ അദ്ദേഹത്തിനു സാധിച്ചില്ല.

ആ വിടവ് നികത്തികൊണ്ടാണ് മാതൃഭൂമി പ്രസിദ്ധീകരണമെന്ന നിലയില്‍ സഞ്ജയന്‍റെ പത്രാധിപത്യത്തില്‍ വിശ്വരൂപം മാസിക പ്രസിദ്ധീകരിച്ചു തുടങ്ങിയത്. ഇതൊടൊപ്പം ക്രിസ്ത്യന്‍ കോളേജില്‍ ലക്ചര്‍ ജോലിയും അദ്ദേഹം ഏറ്റെടുത്തു.

1942 വരെ അദ്ദേഹം ക്രിസ്ത്യന്‍ കോളേജില്‍ തുടര്‍ന്നിരുന്നു. ഉച്ചവരെ ക്രിസ്ത്യന്‍ കോളേജില്‍ ഉച്ചയ്ക്കുശേഷം മാതൃഭൂമിയില്‍-ഇങ്ങിനെ ഒരു സമയപ്പട്ടികവെച്ചാണ് അദ്ദേഹം പ്രവര്‍ത്തിച്ചുപോന്നത്...............................................

സഞ്ജയസാഹിത്യം

ഭാഷാപോഷിണി, കേരളപത്രിക, മാതൃഭൂമി ആഴ്ചപ്പതിപ്പ് തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലൂടെയും സഞ്ജയന്‍ വിശ്വരൂപം എന്നീ സ്വന്തം മാസികകളിലൂടെയും പുറത്തുവന്ന സഞ്ജയസാഹിത്യം രണ്ടായി വേര്‍തിരിക്കാവുന്നതാണ്.

സാഹിത്യചിന്തകനും കവിയുമായ എം.ആര്‍. നായരുടെ ഗദ്യപദ്യലേഖനങ്ങള്‍ പൊതു സാഹിത്യവിഭാഗത്തിലും ഹാസ്യകവിതകളും ലേഖനങ്ങളും രണ്ടാമത്തെ വിഭാഗത്തിലും പെടുന്നു.

സാഹിതിദാസന്‍ എന്ന പേരിലെഴുതിയ നിരൂപണങ്ങളും നിരീക്ഷണങ്ങളും വിചിന്തനങ്ങളുമാണ് മരണാനന്തരം മാതൃഭൂമി പ്രസിദ്ധീകരിച്ച സാഹിത്യനികഷത്തിലുള്ളത്.

അദ്ദേഹത്തിന്‍റെ മികച്ച കവിതയായ തിലോദകമുള്‍പ്പൈടെയുള്ള കവിതകളാണ് മാതൃഭൂമി പ്രസിദ്ധീകരണം തന്നെയായ ആദ്യോപഹാരത്തിന്‍റെ ഉള്ളടക്കം.

ഹാസ്യകവിതകളുടെ സമാഹാരമാണ് നേരത്തെ പരാമര്‍ശിക്കെപ്പട്ട ഹാസ്യാഞ്ജലി. ഹാസ്യലേഖനങ്ങള്‍ സഞ്ജയന്‍ എന്ന പേരില്‍ര ണ്ടു ഭാഗങ്ങളായി മാതൃഭൂമി തന്നെ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

തിലോദകം പത്നീവിയോഗത്തെ പുരസ്കരിച്ചുള്ള ശാലീനസുന്ദരമായ ഒരു ലഘുവിലാപകാവ്യമാണ്. അതിന്‍റെ മാറ്റു കാണിക്കാന്‍ ഈയൊരൊറ്റ ശ്ളോകം മതി.


പനിനീരലരേ പറഞ്ഞുവോ
വിവരം നിന്നൊടു സാന്ധ്യ മാരുതന്‍
തവ സത്സഖി നമ്മെവിട്ടുപോയ്
ഭുവനം പാവനമിന്നപാവനം!

ഒരു കവിയെന്ന നിലയില്‍ പേരെടുക്കാനോ സ്വന്തം സൃഷ്ടികള്‍ അച്ചടിച്ചു പ്രസിദ്ധപ്പെടുത്താനൊ സഞ്ജയന്‍ വലിയ താല്‍പര്യമൊന്നും കാണിച്ചിരുന്നില്ല.

ആദ്യോപഹാരം തന്നെ മാതൃഭൂമി മുന്‍കയ്യെടുത്തു പ്രസിദ്ധീകരിച്ചതാണ്. മാതൃഭൂമി പ്രസിദ്ധീകരണം തന്നെയായ ഒഥല്ലോവിന്‍റെ കാര്യത്തിലാണ് അദ്ദേഹം അല്‍പമെങ്കിലും താല്‍പര്യം കാണിച്ചത്.

ഇതൊഴിച്ചാല്‍ അദ്ദേഹത്തിന്‍റെ കൃതികളെല്ലാം മരണാനന്തര പ്രസിദ്ധീകരണങ്ങളാണ്. ഹാസ്യാഞ്ജലിയുടെ അച്ചടിതീരുന്നതിനുമുമ്പേ അദ്ദേഹം അന്ത്യയാത്ര വഴങ്ങിയിരുന്നു.


വെബ്ദുനിയ വായിക്കുക