കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍-കാലത്തിന്‍റെ കവിമുഖം

WDWD
രാമായണവും ഭാരതവും പുരാണ-
സാമാന്യവും തീര്‍ത്തമഹര്‍ഷിമാരും
ഈ മാന്യമാം കേരളമന്നു മുഖ്യ
പ്രാമാണ്യമോടുണ്ടു പറഞ്ഞിരിപ്പൂ.

കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍റെ കേരള പ്രതിഷ്ഠ എന്ന കവിതയില്‍ നിന്നാണ് ഈ വരികള്‍. അറിവിനെ പകര്‍ന്നു കൊടുക്കുക എന്ന പുണ്യമാണ് കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ ജീവിതത്തില്‍ അനുഷ്ഠിച്ച ഏറ്റവും പ്രധാന കര്‍മ്മം. ആ പറഞ്ഞു കൊടുക്കലിന് പല രൂപങ്ങളുണ്ടായിരുന്നു. കവിതയും, കാവ്യങ്ങളും, വിവര്‍ത്തനങ്ങളും, മുക്തകങ്ങളും, നാടകങ്ങളും അങ്ങനെയങ്ങനെ.

കേരളത്തിന് പ്രാമാണ്യമോടെ പറഞ്ഞിരിക്കാന്‍ മഹാഭാരതത്തിന്‍റെ വിവര്‍ത്തനമെഴുതി കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍. 874 ദിവസം കൊണ്ട് നിര്‍വഹിച്ച വിവര്‍ത്തനം 1906 ലാണ് പൂര്‍ത്തിയായത്. തമ്പുരാന്‍റെ സാഹിത്യപ്രവര്‍ത്തനങ്ങളില്‍ ഈ വിവര്‍ത്തനത്തെ ഏറ്റവും വിസ്മയകരമെന്ന് വിലയിരുത്തുന്നു.

സംസ്കൃതാധിപത്യമില്ലാത്ത മലയാള കാവ്യഭാഷ രൂപപ്പെടുത്താന്‍ യത്നിച്ച വെണ്‍മണി പ്രസ്ഥാനത്തിലെ ഏറ്റവും പ്രശസ്തനായ കവിയാണ് കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍. 1864 സെപ്റ്റംബര്‍ 18ന് കവി വെണ്‍മണി അച്ഛന്‍ നമ്പൂതിരിപ്പാടിന്‍റെ മകനായി കൊടുങ്ങല്ലൂര്‍ കോവിലകത്താണ് കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ ജനിച്ചത്. യഥാര്‍ത്ഥ പേര് രാമവര്‍മ്മ.

സാമ്പ്രദായികമായ രീതിയില്‍ സംസ്കൃതവിദ്യാഭ്യാസം നേടിയ തമ്പുരാന്‍ ദ്രുതകവനത്തില്‍ അദ്വിതീയനായിരുന്നു. കവി, ഗദ്യകാരന്‍, ചരിത്രഗവേഷകന്‍, പത്രാധിപര്‍ തുടങ്ങിയ നിലയില്‍ ആ വ്യക്തിജീവിതം ഏറെ തിളങ്ങി.

11 സംസ്കൃത കൃതികള്‍ രചിച്ചിട്ടുണ്ട് കുഞ്ഞിക്കുട്ടന്‍തമ്പുരാന്‍. വ്യായോഗങ്ങളും സ്തോത്രങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. അലങ്കാര ശാസ്ത്രം, ശബ്ദശാസ്ത്രം, ചികിത്സാശാസ്ത്രം എന്നീ ജനുസുകളിലായി നിരവധി കൃതികള്‍ തമ്പുരാന്‍റേതായി പുറത്തുവന്നു.

അഞ്ചുകൃതികളുള്ള കൃതിരത്ന പഞ്ചകം, കംസന്‍, കവി ഭാരതം, പാലുള്ളി ചരിതം, മദിരാശിയാത്ര, തുപ്പല്‍ കോളാമ്പി, ദക്ഷയാഗശതകം തുടങ്ങിയവയാണ് തമ്പുരാന്‍റെ പ്രധാന മലയാള കാവ്യങ്ങള്‍. കോട്ടയ്ക്കല്‍ പി.വി. കൃഷ്ണവാര്യരുടെ വീട്ടില്‍ നിന്ന് 1903 ല്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ കണ്ടെടുത്ത ഗ്രന്ഥമാണ് ലീലാതിലകം.

പ്രാചീന കേരള ചരിത്രത്തെക്കുറിച്ച് ഐതിഹ്യങ്ങളെ ആസ്പദമാക്കി 1912 ല്‍ രചിച്ച കേരളം എന്ന മഹാകാവ്യത്തിന്‍റെ 11 സര്‍"ങ്ങള്‍ പൂര്‍ത്തിയാക്കാനേ കുഞ്ഞിക്കുട്ടന്‍ തമ്പുരാന് കഴിഞ്ഞുള്ളൂ. 1913 ജനുവരി 22ന് തമ്പുരാന്‍ ഓര്‍മ്മയായി.


കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍റെ കേരളപ്രതിഷ്ഠയില്‍ നിന്ന്:

കന്യാകുമാരിക്ഷിതിയാദിയായ്"ാേ-
കര്‍ണ്ണാന്തമായ്ത്തെക്കുവടക്കു നീളേ
അന്യോന്യമംബാശിവര്‍ നീട്ടിവിട്ട
കണ്ണോട്ടമേറ്റുണ്ടൊരു നല്ല രാജ്യം.

ശ്രീഭാര്‍"വന്‍ പണ്ടു തപഃപ്രഭാവ-
സ്വാഭാവികപ്രൗഢിമദോര്‍ബ്ബലത്താല്‍
ക്ഷോഭാകുലാംഭോധിയൊഴിച്ചെടുത്ത
ഭൂഭാഗമാണീസ്ഥലമെന്നു കേള്‍പ്പൂ

വന്‍കാറ്റടിച്ചാഴിയഴിഞ്ഞകന്നോ
ഹുങ്കാരിഭൂകമ്പമിയന്നുയര്‍ന്നോ
മുന്‍കാലമീക്കേരളകൊങ്കണങ്ങള്‍
മണ്‍കാഴ്ചയായെന്നു ചിലര്‍ക്കു പക്ഷം.


കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ - സിദ്ധിയുടെ മഹിമ

ഒരുലക്ഷത്തി ഇരുപത്തയ്യായിരം ശ്ളോകങ്ങളുള്ള മഹാഭാരതം 874 ദിവസം കൊണ്ട് മലയാളത്തിലേക്ക് -അതും പച്ചമലയാളത്തിലേക്ക് - പരിഭാഷപ്പെടുത്തിയ അത്ഭുത സിദ്ധിവൈഭവം - അതാണ് കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍.

പിതാവു തന്നെയാണ് ഭാഷാ കവിതാ രചനയില്‍ തമ്പുരാനു മാര്‍ഗ്ഗദര്‍ശിയായിത്തീര്‍ന്നത് 1887 ലായിരുന്നു മഹാഭാരതം പരിഭാഷ. അതിനു മുമ്പോ അതിനുശേഷമോ അത്ര വലിയൊരു സംരംഭത്തില്‍ ഇറങ്ങാനുള്ള ചങ്കൂറ്റമോ അത്ര അനായാസം അതു വിജ-യിപ്പിച്ചെടുക്കാനുള്ള കര്‍മ്മകുശലതയോ മറ്റാരും പ്രകടിപ്പിച്ചിട്ടില്ല.

ആധുനിക ഭാഷാകവിതകളുടെ വിധാതാവെന്നു പോലും വിശേഷിപ്പിക്കാവുന്ന വെണ്‍മണി അച്ഛന്‍ നമ്പൂതിരിപ്പാടിന്‍റെയും കൊടുങ്ങല്ലൂര്‍ കോവിലകത്ത് കുഞ്ഞിപ്പിള്ളത്തമ്പുരാട്ടിയുടെയും പുത്രനായി 1865 ല്‍ സപ്റ്റംബര്‍ 18 ന് ഭൂജ-ാതനായ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ 1913 ല്‍ ദിവംഗതനായി.

50 വയസ്സ് പൂര്‍ത്തിയാവും മുമ്പ് മരിച്ചുവെങ്കിലും കാവ്യപൂര്‍ണ്ണമായിരുന്നു അദ്ദേഹത്തിന്‍റെ ജീവിതം. കുലഗുരുവായ വളപ്പില്‍ ഉണ്ണിയാശാനോട് ബാലപാഠങ്ങള്‍ അഭ്യസിച്ചു കൊണ്ടിരിക്കെത്തന്നെ കവിത എഴുതാന്‍ ആരഭിച്ചിരുന്നു.

മൂന്നാംകൂര്‍ ഗോദവര്‍മ്മത്തമ്പുരാനായിരുന്നു കാവ്യപാഠങ്ങളില്‍ ഗുരു. അമ്മാവന്‍ കുഞ്ഞിരാമ വര്‍മ്മ വ്യാകരണം, സിദ്ധാന്തകൗമുദി, പ്രൗഢമനോരമ, പരിഭാഷേന്ദുശേഖരം, ശബ്ദേന്ദുശേഖരം തുടങ്ങിയവയെല്ലാം പഠിപ്പിച്ചു.

അനുസ്യൂതമായി, ഇരുപതാം വയസ്സു മുതല്‍ സാഹിത്യ സേവനം ചെയ്തു തമ്പുരാന്‍. കവി, ഗദ്യകാരന്‍, വിമര്‍ശകന്‍, ചരിത്രഗവേഷകന്‍, ഭാഷാപോഷകന്‍, പത്രപ്രവര്‍ത്തകന്‍, സാഹിത്യാചാര്യന്‍ എന്നീ നിലകളിലെല്ലാം അദ്ദേഹം വിളങ്ങി. സമഭാവന, ശാന്തത, പ്രിയഭാഷിത്വം, നിഷ്പക്ഷത മുതലായ സദ്ഗുണങ്ങല്‍ അദ്ദേഹത്തില്‍ സമ്മേളിച്ചു.


കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ - സിദ്ധിയുടെ മഹിമ

വലിയ സഞ്ചാരപ്രിയനായിരുന്നു അദ്ദേഹം. വലിയവരുടേതോ ചെറിയവരുടേതോ എന്നു നോക്കാതെ ഏതു വീട്ടിലും ചെന്നു കയറി ആതിഥ്യം സ്വീകരിക്കും. ദ്രുതകവിതാമത്സരങ്ങളില്‍ വലിയ കമ്പമായിരുന്നു അദ്ദേഹത്തിന്.

സാധാരണ കത്തിടപാടുകള്‍ പോലും പദ്യത്തിലാണ് നടത്തിയിരുന്നത്. ഇതിന്‍റൈയെല്ലാം ഫലമായി സുഹൃ ത്തുക്കള്‍ക്കിടയില്‍ "പകിരി' എന്നൊരു പരിഹാസപ്പേര്‍ അദ്ദേഹത്തെപ്പറ്റി പ്രചരിച്ചിരുന്നു.

സംസ്കൃതത്തിലും മലയാളത്തിലും അന്നേവരെ അച്ചടിച്ചിറങ്ങിയിട്ടുള്ള സകല പുസ്തകങ്ങളും സംഭരിക്കുവാനദ്ദേഹം ശ്രമിച്ചു. വെറുതെ കിട്ടാവുന്നത് അങ്ങനെ നേടി. അല്ലാത്തവ വിലയ്ക്കുവാങ്ങി.

ചെല്ലുന്ന സ്ഥലങ്ങളിലെല്ലാം ഗ്രന്ഥപ്പൂരകള്‍ നിഷ്കൃഷ്ടമായി പരിശോധിച്ച് അപൂര്‍വകൃതികള്‍ കണ്ടുപിടിച്ചു വായിക്കും. അങ്ങനെ അദ്ദേഹത്തിനു കോട്ടയ്ക്കല്‍ പി.വി.കൃഷ്ണവാരിയരുടെ ഗൃഹത്തില്‍ നിന്നു കിട്ടിയ വിശിഷ്ടരത്നമാണ് ലീലാതിലകം.

ആര്യാശതകം, സ്വയംവരമന്ത്രാക്ഷരമാല, കിരാതാരുദ്രസ്തവം, ബഭ്രുവാഹനവിജ-യം, കിരാതാര്‍ജ്ജുനീയം, സുഭദ്രാഹരണം,ജ-രാസന്ധവധം, ദശകുമാരചരിതം എന്നീ സംസ്കൃതകൃതികളും കവിഭാരതം, ദക്ഷയാഗശതകം, മദിരാശിയാത്ര, നല്ല ഭാഷ, പാലുള്ളി ചരിതം, ഹംസസന്ദേശം, തുപ്പല്‍ കോളാമ്പി, മംഗളമാല, കേരളം, ഭാഷാഭാരതം, എന്നീ മലയാളകൃതികളും തമ്പുരാന്‍റെ സാഹിത്യകൃതികളില്‍ പെടും.

സംസ്കൃതത്തിലും മലയാളത്തിലുമായി കല്‍പിതകവിതകളും തര്‍ജ്ജമകളും ശാസ്ത്ര കൃതികളും ലഘു ഫലിതകാവ്യങ്ങള്‍ ഉള്‍പ്പൈടെ മറ്റിനങ്ങളുമായി അദ്ദേഹത്തിന്‍റെ കാവ്യ സപ്തതി നല്‍കിയ സംഭാവനകള്‍ എണ്ണിയാലൊടുങ്ങാത്തവയാണ്.


പച്ചമലയാളത്തിന്‍റെ തമ്പുരാന്‍

മലയാളത്തിന്‍റെ സൗകുമാര്യം തൊട്ടറിഞ്ഞ മഹാകവി. പച്ചമലയാളപ്രസ്ഥാനവും ശൃംഗാര കവിതകളും തമ്പുരാന്‍റെ തൂലികതുമ്പിലൂടെ വികാസം കൊണ്ടു. കാവ്യമധുരം കിനിഞ്ഞു നിന്ന സംഭാഷണ രീതിയിലൂടെ ശ്രദ്ധേയനായ കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍റെ ജന്മദിനമാണ് 18 സെപ്റ്റംബര്‍ 1864 .

വെണ്‍മണി അച്ഛന്‍ നമ്പൂതിരിപ്പാട്. അമ്മ കൊടുങ്ങല്ലൂര്‍ കോവിലകത്ത് കുഞ്ഞിപ്പിള്ള തമ്പുരാട്ടി. മരണം 1913 ജനുവരി. കുലഗുരുവായ ഉണ്ണിയാശാനില്‍ നിന്നും അമ്മാവനായ ഗോദവര്‍മ്മത്തമ്പുരാനില്‍ നിന്നും ശിക്ഷണം നേടി. വ്യാകരണം, അലങ്കാരം, തര്‍ക്കശാസ്ത്രം, ജ്യോതിഷം എന്നിവയില്‍ പാണ്ഡിത്യം ആര്‍ജിച്ച തന്പുരാന്‍ പല സാഹിത്യകാരന്മാരുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. ദ്രുതകവിതാരചനയായിരുന്നു പ്രിയപ്പെട്ട വിനോദം.

വിദ്യാവിനോദിനി, മലയാള മനോരമ, രസികരഞ്ജിനി, മംഗളോദയം എന്നീ സാഹിത്യമാസികകളിലാണ് തന്പുരാന്‍റെ കൃതികള്‍ ആദ്യം പ്രസിദ്ധീകൃതമായത്. സംസ്കൃതത്തിലും മലയാളത്തിലുമായി ഒട്ടേറെ ഗ്രന്ഥങ്ങള്‍ രചിച്ചു. സംസ്കൃത രചനകളില്‍ പ്രധാനപ്പെട്ട സുഭദ്രാഹരണം, ജരാസന്ധവധം തുടങ്ങിയ നാല് വ്യായോഗങ്ങളാണ്.

ശ്രീശങ്കര ഗുരുചരിതം തുടങ്ങിയ ഏതാനും പദ്യകൃതികള്‍ കൂടി സംസ്കൃതത്തില്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. കാവ്യഭാരതം, അംബോപദേശം, തുപ്പല്‍കോളാന്പി, കേരളം, നല്ല ഭാഷ തുടങ്ങിയ കാവ്യങ്ങള്‍, നളചരിതം, സന്താനഗോപാലം തുടങ്ങിയ ഏതാനും രൂപകങ്ങള്‍, ഒട്ടേറെ ഗാഥകളും ഖണ്ഡകൃതികളും പഠനകളും - ഇവയെല്ലാം അദ്ദേഹത്തിന്‍റെ സ്വതന്ത്രരചനകളാണ്. ഇവയില്‍ പലതും ദ്രുതകവിതകളായി രചിക്കപ്പെട്ടവയാണ്.

ശ്രീമദ്ഭാഗവതം, കാദംബരി, കഥാസാരം, വിക്രമോര്‍വശീയം, ആശ്ചര്യചൂഡാമണി, അഭിജ്ഞാനശാകുന്തളം തുടങ്ങിയ പല സംസ്കൃത ഗ്രന്ഥങ്ങളും ഷേക്സ്പിയറുടെ ഹാംലെറ്റും തമ്പുരാന്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. വ്യാസമഹാഭാരതത്തിന്‍റെ തര്‍ജമയാണ് അദ്ദേഹത്തിന്‍റെ ഏറ്റവും വിഖ്യാത സാഹിത്യസംഭാവന.

18 പര്‍വങ്ങളും 2000 അധ്യായങ്ങളും 12,000 ശ്ളോകങ്ങളും ഉള്‍പ്പെട്ട മഹാഭാരതം തര്‍ജമ ചെയ്തത് വെറും 874 ദിവസം കൊണ്ടാണ്. കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ മലയാളകവിതയിലെ വെണ്‍മണി പ്രസ്ഥാനത്തിന്‍റെയും പച്ചമലയാള പ്രസ്ഥാനത്തിന്‍റെയും വികാസത്തില്‍ സുപ്രധാനമായ പങ്കുവഹിച്ചിരുന്നു. "കൊടുങ്ങല്ലൂര്‍ ഭാഷാപോഷിണി സഭ' എന്ന സാഹിത്യ സംഘടനയുടെ രൂപവത്ക്കരണത്തിനും അദ്ദേഹം മുന്‍കൈയെടുക്കുകയുണ്ടായി.

വെബ്ദുനിയ വായിക്കുക