നിരന്തരം പരിണാമത്തിന് വിധേയമായിരുന്നു അയ്യപ്പപ്പണിക്കരുടെ കാവ്യശൈലി. കവിതക്കുള്ള അസംസ്‌കൃത വസ്‌തുക്കള്‍ അദ്ദേഹം ഭാരതത്തില്‍ നിന്നും പാശ്ചാത്യ ദേശത്തില്‍ നിന്നും ശേഖരിച്ചു. നല്ലതിനെ എല്ലായിടുത്തു നിന്നും അയ്യപ്പപ്പണിക്കര്‍ സ്വീകരിച്ചിരുന്നു. അദ്ദേഹത്തിന്‍റെ പ്രമുഖ കവിതയായ കുരുക്ഷേത്രത്തിന്‍റെ സ്വാധീനത്തില്‍ നിന്ന് ഇപ്പോഴത്തെ തലമുറയിലെ കവികള്‍ക്ക് പോലും കുതറിമാറാന്‍ കഴിഞ്ഞിട്ടില്ല.
ജീവിതത്തെക്കുറിച്ചുള്ള മഹത്തരമായ ദര്‍ശനം മുന്നോട്ടു വെക്കാന്‍ കുരുക്ഷേത്രത്തിന് കഴിഞ്ഞു. ആധുനിക ജീവിതത്തിലെ സംഘര്‍ഷത്തെ ഇത്ര മനോഹരമായി ചിത്രീകരിച്ച മറ്റൊരു മലയാള കൃതിയുണ്ടോയെന്ന് സംശയമാണ്. ആധുനിക ജീവിതം അടിച്ചേല്‍പ്പിക്കുന്ന വിഷാദവും നിരാശയും മൂലം ലക്ഷ്യമില്ലാതെ അലയുന്ന മനുഷ്യ ജീവിതത്തിന്‍റെ വേദന പകര്‍ന്നു തരുന്ന കവിതയാണ് കുരുക്ഷേത്രം.
അയ്യപ്പപ്പണിക്കരുടെ കള്ളനെന്ന കവിതക്ക് ആഗോളവല്‍ക്കരണത്തിന്‍റെ കാലഘട്ടത്തില്‍ വളരെ പ്രസക്തിയുള്ളതാണ്. ഇവിടെ കള്ളന്‍ വ്യക്തമായ ലക്ഷ്യങ്ങളോടെ പലതും കവരുന്നു. എന്നാല്‍ തന്‍റെ മോഷ്‌ണത്തെ അവന്‍ നിസാരവല്‍കരിക്കുന്നു. നമ്മള്‍ സ്‌നേഹിക്കുകയും, ലാളിക്കുകയും ചെയ്യുന്ന പലതിനെയുമാണ് ഈ കള്ളന്‍ തട്ടിയെടുക്കുന്നത്. ഇതു തന്നെയാണ് ആഗോളവല്‍ക്കരണവും ചെയ്യുന്നത്
. ഒറ്റ നോട്ടത്തില്‍ ഒരു കൊച്ചുകുട്ടിയെ രസിപ്പിക്കുവാന്‍ എഴുതിയ കവിതയാണ് ഇതെന്ന് തോന്നുകയുള്ളൂ. എന്നാല്‍, നമ്മള്‍ അറിയാതെ നമ്മളില്‍ നിന്ന് പലതും കവര്‍ന്നെടുക്കുന്ന കള്ളനായ ആഗോളവല്‍ക്കരണത്തെകുറിച്ച് അയ്യപ്പപ്പണിക്കര്‍ സരളമായ ഭാഷയിലെഴുതിയ ഈ കവിത ഏതു കാലഘട്ടത്തിലും നമ്മുടെ ചിന്തക്ക് വെളിച്ചം പകരുന്നതാണ്.