ജോപ്പനും സുരേഷും ബാറിലിരുന്ന് ടി വി കാണുകയായിരുന്നു. ടി വി വാര്‍ത്തയില്‍ ഒരാള്‍ ഒരു പാലത്തിന് മുകളില്‍ നിന്ന് താഴേക്ക് ചാടാന്‍ തുടങ്ങുന്നത് കണ്ട ജോപ്പന്‍ പറഞ്ഞു
‘ഞാന്‍ 100 രൂപ ബെറ്റ് വെക്കുന്നു അയാള്‍ പാലത്തില്‍ നിന്ന് ചാടും’.
സുരേഷും വിട്ടു കൊടുത്തില്ല
‘അയാള്‍ ചാടില്ല ഞാനും 100 രൂപ ബെറ്റ് വെക്കുന്നു’
അല്‍പ്പ സമയത്തിന് ശേഷം പാലത്തില്‍ നിന്ന ആള്‍ താഴേക്ക് ചാടി. മാന്യനായ സുരേഷ് ഉടന്‍ തന്നെ നൂറ് രൂപയെടുത്ത് ജോപ്പന് നല്‍കി.
ജോപ്പനും മാന്യനായിരുന്നു രൂപ സ്വീകരിക്കാന്‍ വിസമ്മത്തിച്ച ജോപ്പന്‍ പറഞ്ഞു: ‘ഞാന്‍ ഈ സംഭവം 5 മണിയുടെ വാര്‍ത്തയില്‍ കണ്ടിരുന്നു’
ഇത് കേട്ട സുരേഷ്: ആ വാര്‍ത്ത ഞാനും കണ്ടതാണ് പക്ഷെ അവന്‍ രണ്ടാമതും പാലത്തില്‍ നിന്നു ചാടാന്‍ ധൈര്യം കാണിക്കുമെന്ന് ഞാന്‍ കരുതിയില്ല.