ലൈംഗികത തലയ്ക്ക് പിടിച്ചാല്‍

ബുധന്‍, 12 ജനുവരി 2011 (13:41 IST)
മനോരോഗ വിദഗ്ധനായ ജോപ്പനോട് സുരേഷ് തന്‍റെ പ്രശ്നം പറഞ്ഞു: ഡോകടര്‍ എനിക്ക് ലൈംഗികതയോട് വല്ലാത്ത താല്‍പര്യമാണ് ഇതു രോഗമാണോ?

സുരേഷിനെ പരിശോധിക്കാനായി ജോപ്പന്‍ മഷി തുള്ളി പടര്‍ന്നുണ്ടായ ഒരു ചിത്രം കാണിച്ചിട്ട് എന്ത് തോന്നുന്നു എന്ന് ചോദിച്ചു.

സുരേഷ്: ഒരു സ്ത്രീയും പുരുഷനും കിടക്ക പങ്കിടുന്നത് പോലെയുണ്ട്

ജോപ്പന്‍ ഇതു പോലെ മറ്റൊരു ചിത്രം സുരേഷിനെ കണിച്ചിട്ട് എന്ത് തോന്നുന്നുവെന്ന് ചോദിച്ചു

സുരേഷ് മറുപടി നല്‍കി: ഒരു സ്ത്രീയും പുരുഷനും കിടക്ക പങ്കിടുന്നത് പോലെയുണ്ട്

ജോപ്പന്‍ പിന്നെയും പല ചിത്രങ്ങളും കാണിച്ചെങ്കിലും സുരേഷിന്‍റെ മറുപടി ഇതു തന്നെ ആയിരുന്നു.

ഒടുവില്‍ ഡോകടര്‍ പറഞ്ഞു: നിങ്ങള്‍ക്ക് ചെറിയ പ്രശ്നമുണ്ട് സാരമില്ല.

ഇതു കേട്ട് ദേഷ്യം പിടിച്ച സുരേഷ് പറഞ്ഞു: അതു ശരി, വൃത്തികെട്ട പടങ്ങള്‍ നിങ്ങള്‍ എന്നെ കാണിച്ചിട്ട് എനിക്കാണ് കുഴപ്പമെന്നോ?

വെബ്ദുനിയ വായിക്കുക