നശിച്ച ജീവിതം

ചൊവ്വ, 11 ജനുവരി 2011 (14:22 IST)
ഒരു ഗ്ലാസ് മദ്യവുമായി സുരേഷ് ബാറില്‍ ഇരിക്കുകയായിരുന്നു. പെട്ടെന്ന് അവിടെ വന്ന ജോപ്പന്‍ ദാദ സുരേഷിന്‍റെ മദ്യം എടുത്ത് കുടിച്ചു.

ഇതു കണ്ട സുരേഷ് നെഞ്ചത്തടിച്ച് കരയാന്‍ തുടങ്ങി. വിഷമം തോനിയ ജോപ്പന്‍ ദാദ പറഞ്ഞു: “സുരേഷ് കരയാതെ ഞാന്‍ ഒരു തമാശ കാണിച്ചതല്ലെ ഞാന്‍ നിനക്ക് മദ്യം വാങ്ങി തരാം.”

കരച്ചില്‍ നിറുത്താതെ സുരേഷ് പറഞ്ഞു: “ ജോപ്പന്‍ ദാദെ ഇന്ന് എനിക്ക് ഒരു മോശം ദിവസമായിരുന്നു ഞാന്‍ ഇന്നലത്തെ ഹാങ്ങ് ഓവറില്‍ രാവിലെ എഴുനേല്‍ക്കാ‍ന്‍ ഒരുപാട് വൈകി. ഇന്ന് എന്‍റെ മുതലാളിയുടെ കൂടെ മൂന്നാറിലെക്ക് പോകേണ്ടതായിരുന്നു ഞാന്‍ വൈകിയത് കാരണം യാത്ര മുടങ്ങിയ മുതലാളി എന്നെ പിരിച്ചു വിട്ടു. അതിന്‍റെ വിഷമത്തില്‍ ഞാന്‍ ഒരു ഓട്ടോ പിടിച്ച് വീട്ടിലേക്ക് മടങ്ങി, ഓട്ടോയില്‍ നിന്ന് ഇറങ്ങിയ ശേഷം വീട്ടിലേക്ക് കയറുമ്പോഴാണ് എന്‍റെ കൈയിലുണ്ടായിരുന്ന് പൈസ മുഴുവന്‍ വെച്ചിരുന്ന പേഴസ് ഓട്ടോയില്‍ വെച്ച് മറന്നെന്ന് മനസിലായത്. നിരാശയിലായ ഞാന്‍ വീട്ടിലെത്തി നോക്കുമ്പോള്‍ കട്ടിലില്‍ എന്‍റെ ഭാര്യ മറ്റൊരാളുടെ കൂടെ കിടക്കുന്നു”.

ഇതു കൂടി കണ്ട ഞാന്‍ ആകെ തകര്‍ന്ന് പോയി. ഈ നശിച്ച ജീവിതം അവാസിനിപ്പിക്കാന്‍ തുടങ്ങുമ്പോഴാണ് വിഷം കലക്കിയ മദ്യം നിങ്ങളെടുത്ത് കുടിച്ചത്.

വെബ്ദുനിയ വായിക്കുക