ജോപ്പന്‍ പൈലറ്റായപ്പോള്‍

വെള്ളി, 14 ജനുവരി 2011 (17:42 IST)
വായുസേനയില്‍ പൈലറ്റായി ചേര്‍ന്ന ജോപ്പന്‍റെ വിമാനം പരീക്ഷണ പറക്കലിനിടയില്‍ തകര്‍ന്നുവീണു.

വിമാനം മൂക്കു കുത്തിയപ്പോള്‍ തന്നെ പാരച്യൂട്ടില്‍ പുറത്തേക്ക് ചാടിയതിനാല്‍ ജോപ്പന്‍ പരുക്കൊന്നുമില്ലാതെ രക്ഷപ്പെട്ടു.

വ്യോമസേനാതാവളത്തില്‍ തിരിച്ചെത്തിയ ജോപ്പനോട് അപകടത്തിന്‍റെ കാരണം അന്വേഷിച്ചു.

ഇതിന് ജോപ്പന്‍ ഒട്ടും ആലോചിക്കാതെ മറുപടി നല്‍കി.

“ വിമാനം ഒരുപാട് മുകളിലെത്തിയപ്പോള്‍ എഞ്ചിന്‍റെ ശബ്ദം കാരണം എനിക്ക് ഒന്നും കേള്‍ക്കാന്‍ പറ്റുന്നില്ലായിരുന്നു. ശല്യം സഹിക്കാന്‍ പറ്റാതെ ആയപ്പോള്‍ ഞാന്‍ അതങ്ങ് ഓഫ് ചെയതു. പിന്നെ എന്തു സംഭവിച്ചുവെന്നറിയില്ല സാര്‍ വിമാനം താഴോട്ട് പോകുന്നത് കണ്ട ഞാന്‍ പാരച്യൂട്ടുമെടുത്ത് പുറത്തേക്ക് ചാടി.”

വെബ്ദുനിയ വായിക്കുക