സര്‍ദാര്‍ജിയും സുന്ദരിയും

തിങ്കള്‍, 4 മെയ് 2009 (11:30 IST)
ഒരിക്കല്‍ ബല്‍ബീര്‍ സിംഗും ഭാര്യയും ഷോപ്പിംഗ്‌ കഴിഞ്ഞ്‌ മടങ്ങുകയായിരുന്നു. വഴിയില്‍ കണ്ട സുന്ദരിയായ യുവതി സര്‍ദാര്‍ജിയെ നോക്കി നന്നായൊന്നു ചിരിച്ചു. സര്‍ദാര്‍ജിയും ചിരി പാസാക്കി. ഭാര്യയ്ക്ക്‌ സംശയം. ഇത്‌ സര്‍ദാറിന്‍റെ ഇഷ്ടക്കാരിയോ മറ്റോ ആയിരിക്കുമോ. ചോദിച്ചിട്ട്‌ സര്‍ദാര്‍ജി മറുപടി പറയുന്നുമില്ല. അപ്പോള്‍ ഭാര്യ ചോദിച്ചു: എന്താണ്‌ ഉത്തരം പറയാത്തത്‌, നിങ്ങള്‍ ഈ പെണ്ണിനെ മുമ്പ്‌ കണ്ടിട്ടുണ്ടോ?

സര്‍ദാര്‍ജി ഒന്നു പരുങ്ങി. പിന്നെ പറഞ്ഞു. എന്തായാലും അവളെ ഞാന്‍ പകല്‍ കാണുന്നത്‌ ആദ്യമായിട്ടാണ്‌. അക്കാര്യം നൂറു ശതമാനം ഉറപ്പ്‌.

വെബ്ദുനിയ വായിക്കുക