സുരേഷിനെ വിളിച്ച ജോപ്പന്‍

വെള്ളി, 14 ജനുവരി 2011 (17:37 IST)
ജോപ്പന്‍ തന്‍റെ പഴയ മുതലാളിയായ സുരേഷിന്‍റെ വീട്ടില്‍ ഫോണ്‍ ചെയത് സുരേഷിനെ ചോദിച്ചു.

ഫോണെടുത്ത സുരേഷിന്‍റെ ഭാര്യ പറഞ്ഞു “ സുരേഷ് കഴിഞാഴ്ച മരിച്ച് പോയി.”

രണട് ദിവസം കഴിഞ്ഞ് ജോപ്പന്‍ പിന്നെയും സുരേഷിന്‍റെ വീട്ടിലേക്ക് ഫോണ്‍ ചെയ്ത് സുരേഷിനെ ചോദിച്ചു.

ഇത്തവണയും ഫോണെടുത്ത സുരേഷിന്‍റെ ഭാര്യ പറഞ്ഞു “ ഞാന്‍ പറഞ്ഞിരുന്നെല്ലൊ സുരേഷ് മരിച്ചു പോയെന്ന്.”

ജോപ്പന്‍ ഫോണ്‍ കട്ട് ചെയതെങ്കിലും അടുത്ത ദിവസം വീണടും വിളിച്ചു. ഇത്തവണ ശരിക്കും ദേഷ്യം വന്ന സുരേഷിന്‍റെ ഭാര്യ കടുത്ത ഭാഷയില്‍ തന്നെ ചോദിച്ചു, തന്നോട് ഞാന്‍ പല വട്ടം പറഞ്ഞതല്ലേ സുരേഷ് മരിച്ചു പോയെന്ന്. താന്‍ പിന്നെയെന്തിനാണ് ഫോണ്‍ ചെയത് ശല്യപെടുത്തുന്നത്.

നിഷ്കളങ്കനായ ജോപ്പന്‍ മറുപടി നല്‍കി,“ അയാള്‍ മരിച്ചുവെന്ന് കേള്‍ക്കുമ്പോള്‍ എനിക്കു നല്ല സന്തോഷം തോനുന്നു. അത് വീണ്ടും വീണ്ടും കേള്‍ക്കാനാ ഞാന്‍ വിളിക്കുന്നത്.”

വെബ്ദുനിയ വായിക്കുക