സര്‍ദാര്‍ജിയും മോതിരവും

അബദ്ധവശാല്‍ സ്വര്‍ണ്ണ മോതിരം വിഴുങ്ങിയ അയല്‍‌പക്കത്തെ കുട്ടിയേയും കൊണ്ട് സര്‍ദാര്‍ജി നിമിഷങ്ങള്‍ക്കുള്ളില്‍ ആശുപത്രിയില്‍ എത്തി. “ഡോക്‍ടര്‍ സാര്‍.. ഇവന്‍ എന്‍റെ അയല്‍‌പക്കത്തെ കുട്ടിയാണ്. ഇവന്‍ അബദ്ധവശാല്‍ ഒരു സ്വര്‍ണ്ണ മോതിരം വിഴുങ്ങി. എത്രയും വേഗം അത് പുറത്തെടുക്കണം.”

സര്‍ദാര്‍ജിയുടെ വേവലാതിയും പരിഭ്രമവും ശ്രദ്ധിച്ച ഡോക്‍ടര്‍ തിരക്കി: “ സര്‍ദാര്‍ജി, ഈ പയ്യന്‍ നിങ്ങളുടെ ആരുമല്ലല്ലോ, അയല്‍‌പക്കത്തെ കുട്ടിയെന്നല്ലെ പറഞ്ഞത്. നിങ്ങള്‍ ഈ കുട്ടിയുടെ കാര്യത്തില്‍ ഇത്രയേറെ ശ്രദ്ധ കാട്ടുന്നതെന്താ?”

അതു കേട്ട സര്‍ദാര്‍ജി: നിങ്ങള്‍ക്കത് പറയാം, കുട്ടി അയല്‍‌പക്കത്തേതാണെങ്കിലും മോതിരം എന്‍റേതാ.”

വെബ്ദുനിയ വായിക്കുക