മുഖ്യമന്ത്രി ഭക്ഷണം കഴിച്ച വാര്‍ത്ത

വ്യാഴം, 20 ജനുവരി 2011 (14:43 IST)
മുഖ്യമന്ത്രി അച്യതാനന്ദന്‍ സെക്രട്ടേറിയേറ്റ് ക്യാന്‍റീനില്‍ നിന്ന് ഭക്ഷണം കഴിച്ചാല്‍ വിവിധ പത്രങ്ങള്‍ എങ്ങനെ റിപ്പോര്‍ട്ട് ചെയ്യുമെന്ന് പത്രപ്രവര്‍ത്തന അധ്യാപകനായ ജോപ്പന്‍ ശിഷ്യന്‍മാരോട് വിശദീകരിച്ചു.

മാതൃഭൂമി: മുഖ്യമന്ത്രി ജീവനക്കാരോടൊപ്പം ഭക്ഷണം കഴിച്ചു.

ദേശാഭിമാനി: തൊഴിലാളികളുടെ മനസ്സറിഞ്ഞ ജനനായകന്‍റെ ഉച്ചയൂണ് ജീവനക്കാരോടൊപ്പം.

വീക്ഷണം:മുഖ്യമന്ത്രിക്ക് വീട്ടില്‍ ഊണില്ല.

വെബ്ദുനിയ വായിക്കുക